വിശാഖപട്ടണം: അടുത്തുനിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച പാര്‍ച്ചി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച നടനും തെലുങ്ക് ദേശം പാര്‍ട്ടി എംഎല്‍എയും ആയ നന്ദമുരി ബാലകൃഷ്ണ വിവാദത്തില്‍. വിജയനഗരം ജില്ലയിലെ ചീപ്പുരുപ്പള്ളിയില്‍ നടന്ന റോഡ് ഷോയ്ക്കിടെയായിരുന്നു സംഭവം. യുവാവ് സെല്‍ഫി എടുക്കാന്‍ അടുത്തു വന്നതോടെ വാഹനത്തില്‍ നിന്നിറങ്ങി സ്ഥാനാര്‍ത്ഥി ഇയാളെ ഇടിക്കുകയും തൊഴിക്കുകയുമായിരുന്നു.
അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ ബാലകൃഷ്ണയ്‌ക്കെതിരെ നിരവധി പേരാണ് ബാലകൃഷ്ണയ്‌ക്കെതിരെ രംഗത്തെത്തിയത്. ഇതോടെ ബാലകൃഷ്ണയുടെ ഈ രോഷപ്രകടനം പാര്‍ട്ടിക്ക് ദേഷം ചെയ്യുമെന്ന ആശങ്കയിലാണ് തലുങ്ക് ദേശം പാര്‍ട്ടി നേതാക്കള്‍. സംഭവം വിവാദമായതോടെ കൂടുതല്‍ പ്രകോപനപരമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതില്‍ നിന്ന് ബാലകൃഷ്ണയെ പാര്‍ട്ടി വിലക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം 29ന് ഒരു ക്യാമറാമാനെ ആക്രമിച്ച സംഭവത്തിലും ടിഡിപിയുടെ താരപ്രചാരകന്‍ വിവാദത്തിലായിരുന്നു. അന്ന് തന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍ക്കെതിരെ അസഭ്യവര്‍ഷം ചൊരിഞ്ഞായിരുന്നു ബാലകൃഷ്ണയുടെ പ്രകടനം.
Post Your Comments