കൊച്ചി : ആശുപത്രിയില്‍ ചികിത്സയിലുള്ള ചാലക്കുടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹാനാന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഡോക്ടര്‍മാര്‍. . സര്‍ജറി കഴിഞ്ഞ് ആള്‍ പൂര്‍ണആരോഗ്യവാനായെങ്കിലും കുറച്ച് ദിവസമെങ്കിലും പൂര്‍ണമായ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ, ആന്റിയോപ്ലാസ്റ്റി സര്‍ജറിക്ക് വിധേയനായ ബെന്നി ബഹനാന്‍ ആശുപത്രി വിടാന്‍ വൈകുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ വിട്ടിലേക്ക് മടങ്ങാമെന്നായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ വീട്ടിലെ വിശ്രമം നടക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കുറച്ച് ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയത്. അതേസമയം തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് തേടി യുഡിഎഫിലെ യുവ എംഎല്‍എമാരും ചാലക്കുടി മണ്ഡലത്തിലെ അണികളും വീടുകള്‍ കയറി ഇറങ്ങുകയാണ്.
കൂടാതെ കഴിഞ്ഞദിവസം ബെന്നി ബഹനാന്റെ മകള്‍ ചാലക്കുടി മണ്ഡലത്തില്‍ നേരിട്ടെത്തിയിരുന്നു. പ്രചാരണ പരിപാടികള്‍ വിലയിരുത്തിയ ശേഷമാണ് മടങ്ങിയത്. ഇനിയുള്ള ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള യുഡിഎഫിലെ മുതിര്‍ന്ന നേതാക്കള്‍ ചാലക്കുടി മണ്ഡലത്തിലെത്തി ബെന്നി ബഹനാന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുമെന്നാണറിയുന്നത്
Post Your Comments