Latest NewsElection NewsIndia

ബിജെപിയുടെ പ്രകടന പത്രിക ഇന്ന്

തൊഴിലിന് പ്രത്യേക മന്ത്രാലയമെന്ന വാഗ്ദാനം പ്രകടന പത്രികയില്‍ ബിജെപി മുന്നോട്ട് വയ്ക്കും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുള്ള പ്രകടന പത്രിക ബിജെപി ഇന്ന് പുറത്തിറക്കും. ഹിന്ദുത്വത്തിനും ദേശീയതയ്ക്കും ഊന്നല്‍ നല്‍കുന്നതായിരിക്കും പ്രകടന പത്രിക. സുപ്രീംകോടതി വിധിക്കു ശേഷം അയോധ്യയില്‍ ജനഹിതം നടപ്പാക്കുമെന്ന പാര്‍ട്ടിയുടെ നിലപാട് പ്രകടനപത്രിയകയില്‍ ഉണ്ടെന്നാണ് ബിജെപി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. അയോധ്യ, കാശി, മധുര പ്രത്യേക കോറിഡോര്‍, ഗംഗയ്ക്ക് പുറമെ മറ്റു നദികളിലേക്കും ശുദ്ധീകരണ പദ്ധതി എന്നിവയാണ് ഹിന്ദു വോട്ട് ലക്ഷ്യമിട്ടുള്ള ബിജെപി പ്രകടനപത്രികയിലെ മറ്റു വാഗ്ദാനങ്ങള്‍.

തൊഴിലിന് പ്രത്യേക മന്ത്രാലയമെന്ന വാഗ്ദാനം പ്രകടന പത്രികയില്‍ ബിജെപി മുന്നോട്ട് വയ്ക്കും. കൃഷിക്കാരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കാനുള്ള പദ്ധതികളും പ്രകടന പത്രികയിലുണ്ടാവും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്‍കിയ 550 വാഗ്ദാനങ്ങളില്‍ 520-ഉം
നടപ്പാക്കിയെന്നാണ് ബിജെപി അവകാശവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button