CandidatesElection 2019

പിതാവിന്റെ ഓര്‍മ്മകളുമായി എറണാകുളത്ത് കരുത്തോടെ ഹൈബി ഈഡൻ

പതിറ്റാണ്ടുകള്‍ക്ക് ശേഷം പിതാവിന്റെ ഓര്‍മ്മകളുമായി എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഹൈബി ഈഡന്‍ നിയോഗിക്കപ്പെട്ടിരിക്കുകയാണ്. മുൻ എം. എൽ.എ പരേതനായ ജോർജ്ജ് ഈഡന്റെ മകനായി എറണാകുളത്ത് 1983-ലാണ് ഹൈബി ജനിച്ചത്. തേവര സേക്രഡ് ഹാർട്ട് കോളേജിലെ യൂണിയൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഹൈബി ഈഡൻ കെ.എസ്.യു. വിന്റെ സംസ്ഥാന അദ്ധ്യക്ഷനായി 2009 വരെ പ്രവർത്തിച്ചു. 2011 ഏപ്രിൽ മാസത്തിൽ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ എറണാകുളം നിയോജക മണ്ഡലത്തിൽ സെബാസ്റ്റ്യൻ പോളിനെ പരാജയപ്പെടുത്തി നിയമസഭാംഗമായി. 2016 ലും 21949 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഹൈബി ഈഡൻ വിജയം ആവർത്തിച്ചു.

എറണാകുളം ജില്ലാ കലക്ടർ മുൻപാകെയാണ് ഹൈബി ഈഡൻ നാമനിർദേശ പത്രിക സമർപ്പിച്ചത്. രണ്ട് സെറ്റ് പത്രികകളാണ് ഹൈബി സമർപ്പിച്ചത്. വി.ഡി സതീശൻ എം എൽ എ, ഇബ്രാഹിം കുഞ്ഞ് എം.എൽ.എ എന്നിവർ പിന്താങ്ങി. ചാൾസ് ഡയസ് എം. പി,മേയർ സൗമിനി ജെയിൻ, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ, ഡി.സി.സി പ്രസിഡന്റ്‌ ടി. ജെ വിനോദ്‌, പി.ടി തോമസ് എം.എൽ.എ എന്നിവരും ഹൈബിയ്ക്ക് ഒപ്പമുണ്ടായിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിലെ നിരാഹാര സമരം .
നിയമസഭയിലെ പോസ്റ്റീവ് ഇടപെടലുകൾ, പ്രതിപക്ഷ പ്രതിഷേധത്തിനിടെയുള്ള മുദ്രാവാക്യം വിളികൾ എന്നിവയിലൂടെയെല്ലാം ശ്രദ്ധ നേടിയ വ്യക്തിയാണ് ഹൈബി ഈഡൻ. എറണാകുളത്തെക്കുറിച്ചുള്ള തന്റെ വികസന സ്വപ്‌നങ്ങൾ പത്രിക സമർപ്പിച്ചതിന് ശേഷം ഹൈബി പങ്കുവെച്ചിരുന്നു. എന്‍വിഷനിങ് എറണാകുളം 2030 എന്ന പേരില്‍ നടത്തിയ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എറണാകുളത്തിനായി പന്ത്രണ്ട് തരം വികസന കാഴ്ച്ചപ്പാടുകളാണ് യു.ഡി.എഫ് മുന്നോട്ട് വെക്കുന്നത്. ഇതിനായി യു.ഡി.എഫ് 12 ഇന വികസന കാഴ്ച്ചപ്പാടുകളാണ് മുന്നോട്ട് വെക്കുന്നതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. കായിക വികസനത്തിനായി പുതിയ പദ്ധതികള്‍ ആവിഷ്കരിക്കും. സ്ത്രീകള്‍ക്കും ഭിന്നവിഭാഗങ്ങള്‍ക്കുമായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കുമായി പ്രത്യേക പാതകള്‍ നിര്‍മിക്കുമെന്നും ഹൈബി വ്യക്തമാക്കി. കൂടാതെ കൊച്ചിയുടെ വികസനം കൂടുതല്‍ പാരിസ്ഥിതി സൌഹൃദമാക്കുമെന്ന വാഗ്‌ദാനവും അദ്ദേഹം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button