Election NewsKeralaLatest News

ക്ഷേമ പെന്‍ഷനും വോട്ടും: കടകംപള്ളിക്ക് മറുപടിയുമായി ചെന്നിത്തല

തിരുവനന്തപുരം:ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ പിണറായി സര്‍ക്കാരിന് വോട്ട് ചെയ്തില്ലെങ്കില്‍ അവരോട് ദൈവം ചോദിക്കുമെന്ന ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളിയുടെ പരാമര്‍ശത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല.

ക്ഷേമ പെൻഷൻ ആരുടെയും ഔദാര്യമല്ല. അർഹതപ്പെട്ടവരുടെ അവകാശമാണിതെന്ന് മന്ത്രി ഓർക്കണമെന്ന് ചെന്നിത്തല പറഞ്ഞു.സംസ്ഥാനത്ത് ആദ്യമായിട്ടല്ല ഒരു സർക്കാർ ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുന്നതെന്നും, പിണറായി വിജയന്‍റെ വീട്ടിൽ നിന്നും കൊണ്ടുവരുന്ന പണമല്ല ഇതിന് ഉപയോഗിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. വോട്ടർമാരെ ഭയപ്പെടുത്താനാണ് ദേവസ്വം മന്ത്രി ശ്രമിച്ചത്. ഇതിനെതിരേ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button