Latest NewsElection NewsKeralaIndiaElection 2019

പ്രിയങ്കയുടെ ഫ്രെയിമിൽ രാഹുലിനൊപ്പം സിദ്ധീഖ് വൈറലായി ഫോട്ടോ

കോൺഗ്രസ് നേതാവ് ടി സിദ്ധിഖിന്റെയും രാഹുൽ ഗാന്ധിയുടെയും ഫോട്ടോ പ്രിയങ്ക എടുത്തത് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. ഷാഫി പറമ്പിൽ പങ്കുവെച്ച ഫോട്ടോ ആവേശത്തോടെയാണ് പ്രവർത്തകർ ഏറ്റെടുത്തത്. ഷാഫിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാം: പ്രിയങ്കയുടെ ഫ്രെയിമിൽ രാഹുലിനൊപ്പം സിദ്ധീഖ് . ഫ്രെയിമിൽ മാത്രമാവില്ല സിദ്ധിഖാ അവരുടെ ഹൃദയത്തിലും നിങ്ങൾക്കൊരു ഇടമുണ്ടാവും .
കേരളത്തിലെ ലക്ഷകണക്കിന് പാർട്ടി പ്രവർത്തകരുടെ മനസ്സിലും നിങ്ങൾ ഉയർന്ന് നിൽക്കും .

കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് എല്ലാ നേതാക്കന്മാരുടെയും മുന്നിൽ സിദ്ധിഖിനെ പ്രിയങ്കക്ക് രാഹുൽ ഗാന്ധി പരിചയപ്പെടുത്തി “one of the best DCC President and a committed worker “.രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ച ശേഷം എല്ലാവരും ഒരുമിച്ച് ഫോട്ടോ എടുത്ത ശേഷം അദ്ദേഹം പറഞ്ഞു ഞാനും സിദ്ധീഖും തനിച്ചൊരെണ്ണം എടുക്കാമെന്ന് . അത് പകർത്തുന്നതിനിടയിൽ സിദ്ധിഖിന്റെ ഫോൺ ഓഫായി പോയി . ഉടനെ രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിയുടെ ഫോണിൽ തന്റെയും സിദ്ധീഖിന്റെയും ഫോട്ടോ പകർത്താൻ പറഞ്ഞു . രാഹുൽ ഗാന്ധിയുടെ സന്തത സഹചാരി പകർത്തിയ ചിത്രമാണിത് .

സിദ്ധിഖ് എംപി യും എം എൽ എ യുമൊന്നും ആയിട്ടില്ല . കാസർകോട്ടെ വിജയത്തോളം പോന്ന പരാജയം വലിയൊരു പോരാട്ടം തന്നെയായിരുന്നു . ഇപ്പൊ വയനാട് പോലൊരു സീറ്റിൽ നിന്ന് മാറി നിൽക്കാൻ പറയുമ്പോഴും ഏതൊരു കോൺഗ്രസ്സ് പ്രവർത്തകനും കൊതിക്കുന്ന അംഗീകാരം എന്ന് പറഞ്ഞ്‌ പിന്നെയും ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് സജീവമായി നിൽക്കാൻ നിങ്ങൾക്ക് കഴിയുന്നത് പോലെ അധികമാളുകൾക്ക് കഴിയില്ല . ബൂത്ത് പ്രസിഡന്റായാലും ഡിസിസി പ്രസിഡന്റായാലും സിദ്ധിഖിനിണങ്ങുന്ന വിശേഷണം രാഹുൽ ഗാന്ധി പറഞ്ഞത് തന്നെയാണ് .. One of the best and most committed . അത് തന്നെയാണ് കേരളത്തിലെ ലക്ഷക്കണക്കിന് കോൺഗ്രസ്സ് പ്രവർത്തകർക്കും പറയാനുണ്ടാവുക .

shortlink

Related Articles

Post Your Comments

Related Articles


Back to top button