Election SpecialElection 2019

വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ ഭക്ഷണസൗകര്യമൊരുക്കി മാതൃകയായി കുടുംബശ്രീ

കാസർഗോഡ് : ലോകസഭാ തെരഞ്ഞടുപ്പിന്റെ ഭാഗമായി ജില്ലയിലെ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ ഭക്ഷണസൗകര്യമൊരുക്കിയത് കുടുംബശ്രീ. പോളിങ് ബൂത്തുകളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണവും കുടിവെള്ളവും ഉള്‍പ്പെടെയുള്ളവയാണ് കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ അതത് കുടുബശ്രീ യൂണിറ്റുകള്‍ മുഖേന എത്തിച്ചു നല്‍കിയത്.  പലപ്പോഴും തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം ലഭ്യമല്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇതിനു പരിഹാരമെന്ന നിലയിലാണ് ജില്ലാ വരണാധികാരികൂടിയ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന ഭക്ഷണ സൗകര്യമൊരുക്കിയത്.

പോളിങ് ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനുശേഷം പരിസരം ഉള്‍പ്പെടെയുള്ളവ കുടുംബശ്രീയുടെയും ഹരിതകര്‍മ്മസേനയുടെയും നേതൃത്വത്തിലാണ് ശുചീകരിച്ചത്. പോളിങ് ബൂത്തുകളില്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് 200 രൂപയുടെ കൂപ്പണാണ് നല്‍കിയിരുന്നത്. രാവിലെ 5.30 ബെഡ്‌കോഫിയും, 8.30 പ്രഭാതഭക്ഷണവും 11ന് ചായയും ലഘുഭക്ഷണവും ഒരു മണിക്ക് ഉച്ചഭക്ഷണവും 3.30ന് ചായയുമാണ് ഒരുക്കിയിരുന്നത്. കൂടാതെ വോട്ടിങ് പൂര്‍ത്തിയാക്കി വോട്ടിങ് സാധനസാമഗ്രികള്‍ ഏല്‍പ്പിക്കാന്‍ സ്വീകരണ കേന്ദ്രലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ഭക്ഷണവും കുടുംബശ്രീ തന്നെ നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button