KeralaLatest NewsElection News

വി കെ ശ്രീകണ്ഠൻ താടിയെടുക്കും. കാരണമിതാണ്

പാലക്കാട്: ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിജയമാണ് പാലക്കാട് വി കെ ശ്രീകണ്ഠന്‍ത്. ഡി എഫ് സ്ഥാനാർതഥി എം ബി രാജേഷിന്റെ സഹപാഠി കൂടിയാണ് ശ്രീകണ്ഠൻ. വളരെ പഴക്കമുള്ള എന്നാല്‍ ഏറെ മധുരമുള്ള ഒരു പ്രതികാരത്തിന്റെ കഥയാണ് ശ്രീകണ്ഠനെ സംബന്ധിച്ചിടത്തോളം ഈ വിജയത്തിനുള്ളത്. എന്നാൽ അതിൽ എം ബി രാജേഷുമായി ബന്ധമൊന്നുമില്ല,

ഷൊര്‍ണൂര്‍ എസ്.എന്‍കോളേജില്‍ പഠിക്കുന്ന സമയത്താണ് എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമായി ഏറ്റു മുട്ടലുണ്ടാകുന്നത്.. ഒരാൾ സോഡാക്കുപ്പി പൊട്ടിച്ച് ശ്രീകണ്ഠന്റെ മുഖത്ത് കുത്തി. ഇടതു കവിള്‍ തുളച്ച് വായ്ക്കുള്ളില്‍ വരെയെത്തി. 13 തുന്നലുകളുമായി ആശുപത്രിയിലെ ഐ.സി.യുവില്ലായിരുന്നു ശ്രീകണ്ഠന്‍. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയിട്ടും പരിക്ക് മുഖത്ത് തെളിഞ്ഞു കിടന്നു.

മുറിവ് മറയ്ക്കാന്‍ താടി വളര്‍ത്താന്‍ അദ്ദേഹം തീരുമാനിച്ചു. മുഖത്തെ മുറിവുണങ്ങുന്നതു വരെ ഷേവ് ചെയ്യരുതെന്ന് ഡോക്ടര്‍മാരുടെയും നിർദേശമുണ്ടായിരുന്നു. പിന്നീട് താടി ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായതുമില്ല. എന്നാൽ അതോടെ മറ്റൊരു ചോദ്യം ഉയര്‍ന്നു. ‘എന്ന് ഈ താടി വടിക്കും?’ തുടര്‍ച്ചയായി പലരിൽ നിന്നും ചോദ്യം എത്തിയതോടെ ‘എന്നെ ആക്രമിച്ച പ്രസ്ഥാനത്തെ തോല്‍പ്പിക്കുന്ന അന്നുമാത്രമേ താടിയെടുക്കൂ’ എന്ന് ശ്രീകണ്ഠന്‍ പ്രഖ്യാപിച്ചു.

ആ പ്രതിജ്ഞ ഇപ്പോള്‍ നടപ്പാക്കാൻ ഒരുങ്ങുകയാണ് ഈ നിയുക്ത എം പി. തന്നെ അന്ന് ആക്രമിച്ചവരെ കാണിക്കാനും തിരഞ്ഞെടുപ്പില്‍ താൻ ഉന്നയിച്ച മുദ്രാവാക്യങ്ങള്‍ ശരിയായിരുന്നുവെന്ന് ബോധ്യപ്പെടുത്താനും ഒറ്റത്തവണത്തേക്ക് താടി വടിക്കുമെന്ന് അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button