Latest NewsElection NewsKerala

പി.സി വന്നിട്ടും പൂഞ്ഞാറില്‍ ബിജെപിക്ക് എന്തു പറ്റി; കെ. സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ

പത്തനംതിട്ട: എന്‍ഡിഎക്ക് പരസ്യ പിന്തുണയുമായി പൂഞ്ഞാറില്‍ പിസി ജോര്‍ജജ് വന്നിട്ടും പ്രതീക്ഷിച്ച വോട്ട് ഈ മേഖലകളില്‍ കിട്ടിയില്ലെന്ന് തുറന്ന് സമ്മതിക്കുകയാണ് കെ സുരേന്ദ്രന്‍. പത്തനംതിട്ടയിലെ ഏഴ് നിയമസഭാ നിയോജകമണ്ഡലങ്ങളില്‍ അഞ്ചിലും ബിജെപി നില മെച്ചപ്പെടുത്തിയപ്പോള്‍ പ്രതീക്ഷിച്ചിതിലേറെ തിരിച്ചടി കിട്ടിയത് പിസി ജോര്‍ജ്ജിന്റെ തട്ടകമായ പൂഞ്ഞാറില്‍ നിന്നും കാഞ്ഞിരപ്പള്ളിയില്‍ നിന്നുമാണ്.

പത്തനംതിട്ടയില്‍ ജയിക്കുമെന്ന് ബിജെപിക്ക് പുറത്ത് നിന്ന് ആദ്യമായി ഒരാള്‍ പറയുന്നത് പിസി ജോര്‍ജ്ജ് ആയിരുന്നെന്നും കെ സുരേന്ദ്രന്‍ ഓര്‍മ്മിച്ചു. എന്നാല്‍ സ്വാധീനമേഖലയില്‍ പോലും വോട്ട് കുറഞ്ഞതിന്റെ സാഹചര്യവും കാരണവും പാര്‍ട്ടി ഫോറങ്ങളില്‍ വിശദമായി വിലയിരുത്തുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം കെ. സുരേന്ദ്രന്റെ തോല്‍വിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് പി.സി ജോര്‍ജ്. ഒപ്പം നടന്ന ബിജെപിക്കാര്‍ സുരേന്ദ്രന്റെ കാലു വാരിയെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. പത്തനംതിട്ടയിലേയും തിരുവനന്തപുരത്തേയും സ്ഥാനാര്‍ത്ഥികതളുടെ തോല്‍വി ബിജെപി ദേശീയ നേതൃത്വം അന്വേഷിക്കണം. ന്യൂനപക്ഷത്തെ പറഞ്ഞ് ബോധ്യപ്പെടുത്താനായില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

എന്നാല്‍ ബിജെപിക്ക് സ്വതവെ സ്വീകാര്യത വിലയിരുത്തുന്ന പ്രദേശങ്ങള്‍ ഉണ്ടായിട്ടു കൂടി പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ബിജെപി മൂന്നാം സ്ഥാനത്തായിരുന്നു. പിസി ജോര്‍ജ്ജ് ഫാക്ടര്‍ ഗുണം ചെയ്തില്ലെന്ന് വിലയിരുത്താനെ പ്രാഥമിക ഘട്ടത്തില്‍ തനിക്ക് കഴിയൂ എന്നാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button