Election NewsLatest NewsIndia

തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷമാകുന്നു

ഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷമാകുന്നു. കമ്മീഷന്‍ അംഗം അശോക് ലാവാസയ്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ‍ കത്ത് നൽകി. തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്നാണ് കത്തിലെ ആവശ്യം. സുനിൽ അറോറ രണ്ട് കത്തുകളാണ് എഴുതിയത്. ലാവാസ ഉന്നയിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെ യോഗം ചേരുമെന്നും കത്തിൽ പറയുന്നു.

തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തി എന്ന ആരോപണത്തില്‍ നീതി ആയോഗിനും പ്രധാനമന്ത്രിയുടെ ഓഫീസിനും ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയിൽ അശോക് ലാവാസ വിയോജിപ്പ് അറിയിച്ചിരുന്നു.

ക​മ്മീ​ഷ​ന്‍ യോ​ഗ​ങ്ങ​ളി​ല്‍​നി​ന്നു ര​ണ്ടാ​ഴ്ച​യാ​യി ല​വാ​സ വി​ട്ടു​നി​ല്‍​ക്കു​ക​യാ​ണ്.ന്യൂ​ന​പ​ക്ഷ തീ​രു​മാ​ന​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്താ​ത്തി​നാ​ല്‍ താ​ന്‍ ഫു​ള്‍ ക​മ്മീ​ഷ​ന്‍ സി​റ്റിം​ഗി​ല്‍ നി​ന്നു വി​ട്ടു​നി​ല്‍​ക്കു​ന്നു എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഈ ​മാ​സം നാ​ലി​ന് ല​വാ​സ മു​ഖ്യ ക​മ്മീ​ഷ​ണ​ര്‍​ക്ക് ക​ത്തു ന​ല്‍​കി​യി​രു​ന്നു. ത​ന്‍റെ അ​ഭി​പ്രാ​യ​വും വി​യോ​ജി​പ്പും രേ​ഖ​പ്പെ​ടു​ത്താ​ത്ത​തി​നാ​ല്‍ യോ​ഗ​ത്തി​ലെ ച​ര്‍​ച്ച​ക​ളി​ലു​ള്ള നി​ല​പാ​ടു​ക​ള്‍ അ​ര്‍​ഥ​മി​ല്ലാ​താ​കു​ന്നു​വെ​ന്നും അ​തു​കൊ​ണ്ട് വി​ട്ടു​നി​ല്‍​ക്കു​ന്നു​വെ​ന്നു​മാ​ണ് ല​വാ​സ ന​ല്‍​കി​യ ക​ത്തി​ല്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button