ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതമാണെന്ന് രാഹുല്‍ ആരോപിച്ചു. ഭരണഘടന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ താത്പര്യത്തിന് വഴിപ്പെടുന്നത് കുറ്റകൃത്യമാണെന്ന് രാഹുല്‍ പറഞ്ഞു. അതേസമയം കാവല്‍ക്കാരന്‍ കള്ളനാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യൻ സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതമാണ് കാണിക്കുന്നത്. ഇന്ത്യൻ സാമ്പത്തിക രംഗത്തെ മോദി തകർത്തു.കോൺഗ്രസിന്റെ ന്യായ് പദ്ധതി സാമ്പത്തിക ഉണർവേകുമെന്നും രാഹുൽ പറഞ്ഞു.കാവൽക്കാരൻ കള്ളനാണെന്ന പ്രയോഗം രാഹുൽ വീണ്ടും ആവർത്തിച്ചു.
മോദിക്ക് രാജ്യത്തെക്കുറിച്ച് പദ്ധതികളില്ല. തൊഴിലില്ലായ്മയാണ് രാജ്യത്തെ പ്രധാന പ്രശ്‌നം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയം ഏറ്റുവാങ്ങും. കോൺഗ്രസിന്റെ വിലയിരുത്തൽ ഇതാണെന്നും രാഹുൽ പറഞ്ഞു.
Post Your Comments