Latest NewsElection NewsIndia

മാവോയിസ്റ്റ് ആക്രമണം: 15 ജവാന്മാരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു

സംഭവത്തില്‍ ഇന്റലിജന്‍സിന്റെ ഭാഗത്തു നിന്നും വന്‍ സുരക്ഷാ വീഴ്ചയുണ്ടായി എന്നാണ് പ്രാഥമിക നിഗമനം

മാഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ നടന്ന മാവേയിസറ്റ് സ്‌ഫോടനത്തില്‍ 15 സൈനികരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോളിയിലാണ് ആക്രമണം നടന്നത്. തെരഞ്ഞെടുപ്പ് ജോലികള്‍ കഴിഞ്ഞു മടങ്ങുകയായിരുന്ന സൈനികരുടെ വാഹനമാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു. റോഡില്‍ കുഴിച്ചിട്ട കുഴിബോംബുകള്‍ വിദൂര നിയന്ത്രണ സംവിധാനം ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നു.

അതേസമയം സംഭവത്തില്‍ ഇന്റലിജന്‍സിന്റെ ഭാഗത്തു നിന്നും വന്‍ സുരക്ഷാ വീഴ്ചയുണ്ടായി എന്നാണ് പ്രാഥമിക നിഗമനം. മാവോയിസ്റ്റുകളുടെ സാന്നിധ്യമുള്ള ഈ മേഖലയില്‍ മുന്‍കൂട്ടി പരിശോധനകള്‍ നടത്തിയില്ലെന്നും ആരോപണമുണ്ട്. വാഹനത്തില്‍ ഉണ്ടായിരുന്ന എല്ലാ സൈനികരും തല്‍ക്ഷണം മരിച്ചു. പോലീസും സൈനികരും മേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ തുടങ്ങി. സൈനികരും മാവോയിസ്റ്റുകളും തമ്മില്‍ ഇപ്പോഴും ഏറ്റമുട്ടലുകള്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button