Latest NewsElection NewsKerala

ഏഴ് സീറ്റുകളില്‍ വിജയം ഉറപ്പിച്ച് സി.പി.എം: ആ സീറ്റുകള്‍ ഇവയാണ്

തിരുവനന്തപുരം• കേരളത്തില്‍ 11 സീറ്റുകളില്‍ വിജയ പ്രതീക്ഷ പുലര്‍ത്തിയും ഏഴ് സീറ്റുകളില്‍ വിജയം ഉറപ്പിച്ചും സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍. കാസർകോട്, പാലക്കാട്, ആലത്തൂർ, തൃശൂർ, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങൽ എന്നിവിടങ്ങളിലാണ് ഉറച്ച വിജയ പ്രതീക്ഷയുള്ളത്. ചാലക്കുടി, പത്തനംതിട്ട, വടകര, ഇടുക്കി എന്നിവിടങ്ങളിൽ കടുത്ത മത്സരമുണ്ടെങ്കിലും ജയിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

തൃശൂരിൽ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം ഇടതു ജയം സുഗമമാക്കിയതായി സി.പി.എം വിലയിരുത്തുന്നു. കോൺഗ്രസിന് കിട്ടേണ്ട നായർ വോട്ടുകൾ സുരേഷ് ഗോപി കൊണ്ടുപോയെന്നാണ് സി.പി.എം വിലയിരുത്തൽ. ഇതാദ്യമായി ഇടതു ചിന്താഗതിക്കാരുടെ ഏകീകരണം ഇടതുമുന്നണിയ്ക്ക് അനുകൂലമായെന്നും സി.പി.എം സെക്രട്ടേറിയറ്റ് വിലയിരുത്തി.

അതേസമയം, ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ഉണ്ടായെങ്കിലും ആർക്ക നുകൂലമാവുമെന്ന കാര്യത്തിൽ സെക്രട്ടേറിയറ്റ് യോഗത്തിനും വ്യക്തതയില്ല. ന്യൂനപക്ഷ ഏകീകരണം ഇടതിന് തുണയാകുമെന്നാണ് യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവകാശപ്പെട്ടത്. എല്‍.ഡി.എഫ് 18 സീറ്റുകളില്‍ ലഭിക്കുമെന്നും കോടിയേരി അവകാശപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button