Election NewsKeralaLatest News

മദ്യലഹരിയിൽ രാഹുൽ ഗാന്ധിയുടെ ഭക്ഷണം പരിശോധിക്കാനെത്തി ; പോലീസുകാരനെതിരെ നടപടി

കണ്ണൂര്‍ : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കഴിക്കാനുള്ള ഭക്ഷണം പരിശോധിക്കാൻ മദ്യലഹരിയിൽ എത്തിയ പോലീസുകാരന് സസ്‌പെൻഷൻ. രാഹുലിന്റെ കണ്ണൂര്‍ സന്ദര്‍ശന വേളയിലാണ് സംഭവമുണ്ടായത്.

കണ്ണൂര്‍ ഗവണ്‍മെന്ഡറ് ഗസ്റ്റ് ഹൗസില്‍ അത്താഴം പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട സിപിഒ അലക്‌സാണ്ടര്‍ ഡൊമിനിക് ഫെര്‍ണാണ്ടസിന് എതിരെയാണ് നടപടി. ഉദ്യോഗസ്ഥന്റെ കൃത്യവിലോഭത്തെക്കുറിച്ച്‌ എസെിപിജിയുടെ ചുമതലയുള്ള ഐജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയതായും സൂചനയുണ്ട്.

വിവിഐപിയുടെ സുരക്ഷാ പരിശോധനയുടെ ഭാഗമായി മൂന്ന് മണിക്കൂര്‍ മുന്‍പ് ഭക്ഷണം പരിശോധിക്കണം എന്നാണ് ചട്ടം. എന്നാല്‍ പരിശോധനയുടെ ചുമതലയുണ്ടായിരുന്ന അലക്‌സാണ്ടര്‍ മദ്യപിച്ചിരുന്നതിനാല്‍ എസ്പിജി ഉദ്യോഗസ്ഥനാണ് പരിശോധന നടത്തിയത്. ഇതുമൂലം രാഹുലിന്റെ അത്താഴം വൈകുകയും ചെയ്തു.
ഈ മാസം 16 നാണ് പയ്യാമ്പലത്തെ ഗസ്റ്റ് ഹൗസില്‍ താമസിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button