Election NewsLatest NewsIndiaElection 2019

മായാവതിയുടെ അനുഗ്രഹം തേടി ഡിംപിള്‍

ലഖ്‌നൗ: ശത്രുതയിലായിരുന്ന എസ്പയും ബിഎസ്പിയും സഖ്യപ്രഖ്യാപനത്തോടെ കൂടുതല്‍ അടുത്തിരിക്കുകയാണ്. അതിനാല്‍ തന്നെ കനൗജില്‍ മത്സരിക്കുന്ന അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിളിന്റെ പ്രചാരണത്തിനായി എത്തിയ മായവതി ഡിംപിളിനെ കുടുംബാംഗം എന്നാണ് വിശേഷിപ്പിച്ചത്.

തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് മുന്‍പ് മായവതിയുടെ കാലുതൊട്ട് വന്ദിച്ച് ഡിംപിള്‍ അനുഗ്രഹം തേടിയിരുന്നു.പിന്നീട് ഡിംപിളിനെ പ്രശംസകള്‍ കൊണ്ട് മൂടുകയായിരുന്നു മായാവതി.

കുടുംബത്തിലെ മുതിര്‍ന്നയാളായാണ് അഖിലേഷ് തന്നെ കാണുന്നത്, സഖ്യമുണ്ടായതോടെ ഡിംപിളിനെയും താന്‍ കുടുംബാംഗമായാണ് കാണുന്നത്.ഡിംപിളിന് എല്ലാവരും വോട്ട് ചെയ്യണമെന്നും റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ജയിപ്പിക്കണമെന്നും മായാവതി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. യുപില്‍ എസ്പയും ബിഎസ്പിയും ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button