KeralaLatest NewsElection News

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ സിപിഎം സമ്പൂര്‍ണ നാശത്തിലേയ്‌ക്കെന്ന് കെ. സുരേന്ദ്രന്‍

കൊ​ച്ചി: കേരളത്തില്‍ സിപിഎം സന്പൂര്‍ണ നാശത്തിലേയ്ക്ക് പോകുകയാണെന്ന് ബിജെപി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ. ബി​ജെ​പി വോ​ട്ട് കോ​ൺ​ഗ്ര​സി​ന് മ​റി​ച്ചെ​ന്ന സി​പി​എ​മ്മി​ന്‍റെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​ നല്‍കവെയാണ് സുരേന്ദ്രന്‍ ഇക്കാര്യം
പറഞ്ഞത്. സിപിഎമ്മിന്‍റെ നാശത്തിനു പിന്നില്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്പു​ള്ള മു​ൻ​കൂ​ർ ജാ​മ്യ​മെ​ടു​പ്പാ​ണെ​ന്ന് വോട്ട് മറിച്ചെന്ന സിപിഎമ്മിന്‍റെ ആരോപണമെന്നും സു​രേ​ന്ദ്ര​ൻ പ​രി​ഹ​സി​ച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിലും കോഴിക്കോടും വോട്ട് കച്ചവടം നടന്നുവെന്ന് സിപിഎം ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനനാണ് ആരോപണവുമായി രംഗത്തെത്തിയത്.ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചുനൽകിയെന്നും അദ്ദേഹം ആരോപിച്ചു.പോളിംഗ് ദിവസം പല ബൂത്തുകളിലും ബിജെപി സജീവമായിരുന്നില്ല.സംസ്ഥാനത്ത് മറ്റ് മണ്ഡലങ്ങളിലും ഇത്തരം കച്ചവടം നടന്നിട്ടുണ്ടാവാം. ഈ നീക്കം മുൻകൂട്ടി കണ്ടാണ് എൽഡിഎഫ് പ്രവർത്തിച്ചതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button