പാലക്കാട്: വോട്ടെടുപ്പ് പൂര്‍ത്തിയാക്കി വോട്ടിംഗ് യന്ത്രങ്ങളുമായി പുറപ്പെട്ട വാഹനത്തിന് മുന്നില്‍ പരിഹാസരൂപേണ കര്‍പ്പൂരം കത്തിച്ചും, തേങ്ങയുടച്ചും, ശരണം വിളിച്ചും സിപിഎം പ്രവര്‍ത്തകർ. പാലക്കാട് പുതുശ്ശേരി പഞ്ചായത്തിലെ കൊങ്ങമ്പാറ എഎല്‍പി സ്‌കൂളിലാണ് സംഭവം. ഇന്നലെ വൈകിട്ട് പുതുശ്ശേരി പഞ്ചായത്തിലെ കൊങ്ങമ്പാറ 160,161,162 ബൂത്തുകളിലെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷം, വോട്ടിംഗ് യന്ത്രങ്ങളുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങാന്‍ തുനിയുമ്പോഴാണ് വാഹനത്തിന് മുന്നില്‍ പരിഹാസരൂപേണ കര്‍പ്പൂരം കത്തിച്ചും തേങ്ങയുടച്ചും ശരണം വിളിച്ചും സിപിഎമ്മുകാര്‍ രംഗത്തെത്തിയത്.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടേയും, വാര്‍ഡ് മെമ്പറുടെയും നേതൃത്വത്തിലായിരുന്നു വിശ്വാസികളെ പരിഹസിച്ച് ഈ പ്രവൃത്തി നടന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്വാമിനാഥന്‍, വാര്‍ഡ് മെമ്പര്‍ എല്‍ ഗോപാലന്‍, മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഭവം അരങ്ങേറിയത്. പോലീസുകാരും, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നോക്കി നില്‍ക്കെയാണ് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും അയ്യപ്പ വിശ്വാസികളെയും പ്രകോപിപ്പിക്കുന്ന രീതിയിൽ ബോധപൂർവ്വമുള്ള പ്രകടനം സി പി എമ്മുകാർ നടത്തിയതായി ബിജെപി ആരോപിച്ചു.
Post Your Comments