ചാലക്കുടി: സംസ്ഥാനത് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തിയതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്‍റ്. വര്‍ധിച്ച പോളിംഗ് ശതമാനം ജനാധിപത്യത്തില്‍ ജനങ്ങള്‍ പുലര്‍ത്തുന്ന പ്രതീക്ഷയും വിശ്വാസവുമാണെന്നും എല്ലാവരും ആഴ്ചകളായി വിശ്രമരഹിതമായ പ്രവര്‍ത്തനത്തിലായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 77.67 ശതമാനമാണ് ഇത്തവണ കേരളത്തിൽ പോളിംഗ്. 74.04 ശതമാനം പോളിംഗ് ആണ് 2014ലെ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ :
കഴിഞ്ഞ എത്രയോ ആഴ്ചകളായി വിശ്രമരഹിതമായ പ്രവർത്തനത്തിലായിരുന്നു നാമെല്ലാം. ജനാധിപത്യത്തിൽ ജനങ്ങൾ പുലർത്തുന്ന പ്രതീക്ഷയും വിശ്വാസവുമാണ് ഇന്നത്തെ വർധിച്ച പോളിംഗ് ശതമാനത്തിൽ പ്രതിഫലിക്കുന്നത്. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി
https://www.facebook.com/NjanInnocent/posts/1208888355942849?__xts__[0]=68.ARDgfymUvDWwFOrUHr6BKFPsSF2DBGguKtqbVDU5mKcNY8FZEHZDx6bGDRl07qm-9T17bUdo1Y4HSYklRQgSTUj1eXNNrvFQyKTLGLtri1yNBg5sKYywLqRMtNtMDsYW7IJPMA7dZ2JtRVeIQtWjYoaaUxAhrdSSno0xUXboT8Hw3QoyeqQaxrq9hdutvyfSpyD0uMNnGvuzU2cJ2P475t5UB7dlawLMMAtrf6_DJLVIHiNCILDXvwx8I4NxG1m4Uip38pkElAoIUjAF_d9xtwduxyGssWVCjLYfMxxNIVnAcGcKvdbOiTN9i3dQhg2Rkv8uK5khYGNYMMOx-6cUQbhhhQ&__tn__=-R
Post Your Comments