കോവളം: കോവളത്ത് വോട്ടിംഗ് യന്ത്രത്തില്‍ ഗുരുതര പിഴവ് കണ്ടെത്തി. കൈപ്പത്തി അടയാളത്തില്‍ വോട്ട് ചെയ്യുമ്പോള്‍ താമര ചിഹ്നത്തിലാണ് ലൈറ്റ് തെളിഞ്ഞത്. കോവളം ചൊവ്വരയിലെ 151-ാം ബൂത്തിലാണ് പിഴവ് കണ്ടെത്തിയത്. 76 പേര്‍ വോട്ട് ചെയ്തതിനു ശേഷമാണ് പിഴവ് കണ്ടെത്തിയത്.
77-ാംമത് വോട്ട് ചെയ്യാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ഇത് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് യുഡിഎഫ് പ്രതിഷേധിക്കുകയും ബൂത്തിലെ വോട്ടിംഗ് നിര്‍ത്തിവയ്ക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
Post Your Comments