Election NewsKeralaLatest NewsIndiaElection 2019

സംസ്ഥാനത്ത് റെക്കോഡ് പോളിങ്,ഏറ്റവും കൂടുതല്‍ കണ്ണൂരിൽ, പത്തനംതിട്ടയിൽ ആദ്യമായി വോട്ട് ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു.

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. ആറ് മണിക്ക് ഔദ്യോഗിക സമയം അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് 75.80% പോളിംഗ് രേഖപ്പെടുത്തി. എട്ട് മണി വരെയുള്ള കണക്കാണ് പുറത്തുവന്നിരിക്കുന്നത്. പലയിടത്തും ഇപ്പോഴും വോട്ടെടുപ്പ് തുടരുന്നതിനാല്‍ അന്തിമ ശതമാനത്തില്‍ വ്യത്യാസം വരും. സംസ്ഥാനത്തെ ആകെ പോളിംഗ് ശതമാനം 2014ലെ 74.02നെ മറികടന്നു.ഇരുപത് ലോക്സഭാ സീറ്റുകളിലേക്കുള്ള തെര‍ഞ്ഞെടുപ്പില്‍ 1.97 കോടി ആളുകള്‍ വോട്ട് ചെയ്തു.

ആറ് മണിക്ക് വോട്ടിംഗിന്‍റെ ഔദ്യോഗികമായി അവസാനിച്ചെങ്കിലും പല ബൂത്തുകളിലും ഇതുവരെ വോട്ടിംഗ് പ്രക്രിയ അവസാനിച്ചിട്ടില്ല. വോട്ടിംഗ് മെഷീനുകളിലെ തകരാറും മറ്റു പ്രശ്നങ്ങളും മൂലം പല ബൂത്തുകളിലൂം നൂറു കണക്കിന് ആളുകള്‍ വോട്ടു ചെയ്യുന്നതിനായി കാത്തിരിക്കുകയാണ്.പല മണ്ഡലങ്ങളിലും 2014ലെ പോളിംഗ് ശതമാനം മറികടന്നു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും 70നും 80നും ഇടയ്ക്ക് പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.

ആറ് മണി വരെയുള്ള പോളിംഗ് ശതമാനം ഇപ്രകാരം: തിരുവനന്തപുരം-72.48%, ആറ്റിങ്ങല്‍-73.80%, കൊല്ലം-73.80%, പത്തനംതിട്ട-73.01%, മാവേലിക്കര-72.88%, കോട്ടയം-73.43%, ആലപ്പുഴ-77.80%, ഇടുക്കി-75.70%, എറണാകുളം-74.95%, ചാലക്കുടി-78.74%, തൃശൂര്‍, 76.40%, ആലത്തൂര്‍-77.84%, പാലക്കാട്-77.48%, പൊന്നാനി-72.63%, മലപ്പുറം-74.62%, കോഴിക്കോട്-74.45%, വയനാട്-79.01%, വടകര-77.99%, കണ്ണൂര്‍-81.06%, കാസര്‍ഗോഡ്-75.24% എന്നിങ്ങനെയാണ് പോളിംഗ് നില. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ വോട്ട് ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു.

ഇതാദ്യമാണ് വോട്ടു ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിയുന്നത്. 13,78,587 പേരില്‍ 10,02,062 പേര്‍ വൈകിട്ട് 6.40 ന് ലഭ്യമായ വിവര പ്രകാരം വോട്ട് ചെയ്തു.പോളിം​ഗ് ശതമാനം 72.68 ശതമാനം വരും. കൂടുതല്‍ വോട്ട് ആറന്മുളയിലാണ് – 162011 (71. 12%), കാഞ്ഞിരപ്പള്ളി – 138180 (77.32%), പൂഞ്ഞാര്‍ – 136383 (76.30 %), തിരുവല്ല – 1414 16 (68.96 %), റാന്നി-13 2253 (69.36 %), കോന്നി – 14 1821 (72.83%), അടൂര്‍-149998 (73.90 %). വോട്ടെടുപ്പ് വൈകിയ ബൂത്തുകളില്‍ പലയിടങ്ങളിലും ഇപ്പോഴും സ്ത്രീകള്‍ ഉള്‍പ്പെടെ 300-400 പേര്‍ ബൂത്തുകളില്‍ ക്യൂവിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button