കര്‍ണാടക: രാജ്യത്തെ ഏറ്റവും വലിയ വോട്ടെടുപ്പ് നടക്കുന്ന ദിവസം വൈറലായി പോലീസുകാരന്റെ ചിത്രം. കര്‍ണാടകയിലെ വിജയാപുരയിലാണ് സംഭവം. വോട്ട് ചെയ്യുന്നതിനായി ബൂത്തിലെത്തിയ സ്ത്രീയുടെ കുട്ടിയെ സംരക്ഷണം ഏറ്റെടുത്താണ് ഇയാള്‍ വ്യത്യസ്തനായത്.
അമ്മ ക്യൂവില്‍ നില്‍ക്കുന്ന സമയത്ത് ഇയാള്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയും കുഞ്ഞിന്റെ കൂടെ കളിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പോലീസുകാര്‍ന്‍ കുഞ്ഞിനെ എടുത്ത നില്‍ക്കുന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.
പതിനേഴാം ലോക്‌സഭയിലേയ്ക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഉള്‍പ്പെടെ 117 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
Post Your Comments