പത്തനംതിട്ട: പത്തനംതിട്ടയില്‍ വോട്ടിംഗ് യന്ത്രത്തില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം. പത്തനംതിട്ട ആനപ്പാറ എല്‍.പി സ്‌കൂളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനാല്‍ പുതിയ യന്ത്രം വെച്ചാണ് വോട്ടിംഗ് പുനഃരാരംഭിച്ചത്. പലയിടത്തും കോണ്‍ഗ്രസിനും ബിജെപിക്കും കുത്തുന്ന വോട്ടുകള്‍ വീഴുന്നില്ലെന്നാണ് പരാതി.
ചെന്നീര്‍ക്കര 180ാം നമ്പര്‍, കലഞ്ഞൂര്‍ 162ാം നമ്പര്‍, തോട്ടപ്പുഴശ്ശേരി 55ാം നമ്പര്‍, കോന്നി 155ാം നമ്പര്‍ , ഇലന്തൂര്‍ 131ാം നമ്പര്‍,132ാം നമ്പര്‍ ബൂത്തുകളില്‍ കോണ്‍ഗ്രസ്സ് , ബി.ജെ.പി ചിഹ്നങ്ങളില്‍ വോട്ട് വീഴുന്നില്ലെന്നാണ് പരാതിയുയര്‍ന്നത്.
അതേസമയം, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ കോവളം നിയോജകമണ്ഡലത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ കുത്തുന്ന വോട്ടുകള്‍ താമരയ്ക്ക് പോകുന്നതായി പരാതിയുയര്‍ന്നിരുന്നു. എന്നാല്‍ വോട്ടിംഗ് യന്ത്രം തകരാറിലാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.വാസുകി ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.
Post Your Comments