കണ്ണൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി.കെ. ശ്രീമതിയെ അവഹേളിക്കുന്ന വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ കെ.സുധാകരനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍, കെ.കെ.രാഗേഷ് എം.പി എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കഴിഞ്ഞ ആഴ്ച കെ. സുധാകരനെതിരെ ഇതേസംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പരസ്യം തയ്യാറാക്കുകയും പരാതികള്‍ ഉയര്‍ന്നിട്ടും ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്യാന്‍ തയ്യാറാവുകയും ചെയ്തില്ലെന്ന് പരാതിയില്‍ പറയുന്നുണ്ട്. വിഡിയോ ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും സിപിഎം പരാതി നല്‍കിയിരുന്നു. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു മിനിറ്റും 20 സെക്കന്റും നീളുന്ന വീഡിയോ പരസ്യത്തിലാണ് സ്ത്രീവിരുദ്ധ പരാമര്‍ശമുളളത്. വീഡിയോയ്ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. സംഭവത്തില്‍ കെ.സുധാകരനെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ താക്കീത് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കലും മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമാണിതെന്നു കമ്മിഷന്‍ നിരീക്ഷിച്ചു.
കെ സുധാകരന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ കൂടിയായിരുന്നു വിഡിയോ ഷെയര്‍ ചെയ്തത്. ‘ആണ്‍കുട്ടി’യായവന്‍ പോയാലാണ് കാര്യങ്ങള്‍ നടക്കുകയെന്നും വീഡിയോയില്‍ പറയുന്നു. പാര്‍ലമെന്റില്‍ ശ്രീമതി നടത്തിയ പ്രസംഗങ്ങളെയും കളിയാക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. ‘ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി’ എന്നും ഒരു കഥാപാത്രം പറയുന്നു. ‘ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, പാര്‍ലമെന്റില്‍ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല.’ ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി’ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
Post Your Comments