Latest NewsElection NewsKeralaIndiaElection 2019

കേരളത്തിൽ എൻഡിഎ കുറഞ്ഞത് നാല് സീറ്റിൽ എങ്കിലും ജയിക്കുമെന്ന് പിസി ജോർജ്.

തന്റെ മണ്ഡലമായ പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ ചുരുങ്ങിയത് 75000 വോട്ടിനു ജയിക്കും.

കോട്ടയം: കേരളത്തിൽ എൻഡിഎ കുറഞ്ഞത് നാല് സീറ്റിൽ എങ്കിലും ജയിക്കുമെന്ന് പി സി ജോർജ് എംഎൽഎ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം ഉറപ്പാണ്. എൻഡിഎ അക്കൗണ്ട് തുറക്കും എന്നതിൽ പിണറായിയ്‍ക്കോ ആന്റണിയ്ക്കോ സംശയം ഇല്ല. തന്റെ മണ്ഡലമായ പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ ചുരുങ്ങിയത് 75000 വോട്ടിനു ജയിക്കും.

ശബരിമല വിഷയം ജനവിധിയെ സ്വാധീനിക്കുമെന്നും, സുരേന്ദ്രന്‍റെ വാഹനം കാഞ്ഞിരപ്പള്ളിയിൽ തടഞ്ഞത് ശരിയല്ലെന്നും പി സി ജോർജ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു പത്തനംതിട്ട മണ്ഡലത്തിൽ നിർണായക സ്വാധീനമുണ്ടാക്കാനാവുന്ന പിസി ജോർജ് എൻഡിഎയിൽ ചേർന്നത്. ഒരു പാർട്ടിയുടെയും പിന്തുണയില്ലാതെ വൻ ഭൂരിപക്ഷത്തിലായിരുന്നു പിസി ജോർജ് ഇത്തവണ വിജയിച്ചത്.

പിസിയ്ക്ക് ഏറെ സ്വാധീനമുള്ള തന്റെ സ്വന്തം മണ്ഡലമായ പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും പത്തനംതിട്ട മണ്ഡലത്തിന്റെ ഭാഗമാണെന്നതും ശ്രദ്ധേയമാണ്. എൻഡിഎ സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും മുന്നണിയുടെ ഭാഗമാകുകയാണെന്നും പത്തനംതിട്ടിയൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പിസി പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button