KeralaLatest NewsElection News

പരാജയഭീതി പൂണ്ട സിപിഎം- കോൺഗ്രസ്‌ പ്രവർത്തകർ സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചു വിടുന്നു- അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം•പരാജയഭീതി പൂണ്ട സിപിഎം- കോൺഗ്രസ്‌ പ്രവർത്തകർ സംസ്ഥാന വ്യാപകമായി ബിജെപി -എൻഡിഎ പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിടുന്നു. പരസ്യ പ്രചാരണം സമാപിക്കുന്ന ദിവസമാണ് വലിയതോതിൽ ബിജെപിക്കെതിരെ അക്രമം നടന്നത്.അക്രമത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻ പിള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നോക്ക്‌കുത്തികളായി മാറിയ പോലീസിന്റെ നിലപാടിനെ അദ്ദേഹം അപലപിച്ചു. ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ ആസൂത്രിതമായ അക്രമമാണ് സിപിഎം ഗുണ്ടകളിൽ നിന്ന് ഉണ്ടായത്‌. വർക്കലയിൽ മാർക്സിസ്റ്റ്‌ അക്രമത്തിൽ പരിക്കേറ്റ 12 ബിജെപി പ്രവർത്തകരെ അവിടെയുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ 2പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ എൻ ഡി എ കൺവീനർ പി കെ കൃഷ്ണ ദാസ് ആശുപത്രിയിൽ എത്തി സന്ദർശിച്ചു. സ്ത്രീകളും അക്രമത്തിനു ഇരയായിട്ടുണ്ട്. വാമനപുരം ബിജെപി മണ്ഡലം പ്രസഡിഡന്റിന്റെ വാഹനനവും തകർക്കപ്പെട്ടിട്ടുണ്ട്. ബിജെപി പ്രവർത്തകർ ആത്മ സംയമനം പാലിച്ചത് കൊണ്ടാണ് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നത്.മാരകായുധങ്ങളുമായാണ് മാർക്സിസ്റ്റ്‌ പ്രവർത്തകർ കൊട്ടികലാശത്തിനു എത്തിയത്.

അക്രമം അരങ്ങേറുമ്പോൾ പോലീസ് നിർജീവമായി നോക്കി നിൽക്കുകയായിരുന്നു. കരേററിലും കൊട്ടികലശത്തിൽ സിപിഎം അക്രമം അഴിച്ചു വിട്ടു. തിരുവനന്തപുരം മണ്ഢലത്തിൽ റോഡ് ഷോക്കിടയിൽ കുമ്മനം രാജശേഖരനെതിരെ കഴക്കൂട്ടത്ത് വെച്ചു സിപിഎം പ്രവർത്തകർ ചെരുപ്പെറിഞ്ഞു. ബിജെപി പ്രവർത്തകരുടെ ആത്മസംയമനം മൂലം അനിഷ്ടം സംഭവം ഒഴിവാകുകയായിരുന്നു. പത്തനംതിട്ട മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളിയിൽ കെ സുരേന്ദ്രനെ സിപിഎം പ്രവർത്തകർ തടഞ്ഞു റോഡ് ഷോ തടഞ്ഞത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെയും അവരുടെ വാഹനങ്ങളെയും സിപിഎം ആക്രമിച്ചു. നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു.തിരുവല്ലയിലും മാർക്സിസ്റ്റ്‌ പ്രവർത്തകർ അക്രമം അഴിച്ചു വിട്ടു. മുപ്പതോളം പ്രവർത്തകർക്കു ഇവിടെ പരിക്കേറ്റിട്ടുണ്ട്.കോൺഗ്രസ്‌ -ലീഗ് പ്രവർത്തകർ വയനാട്ടിൽ കഴിഞ്ഞ ദിവസം ബി ഡി ജെ എസ് അധ്യക്ഷനും എൻ ഡി എ സ്ഥാനാർഥിയുമായ തുഷാർ വെള്ളാപ്പള്ളിയെ ആക്രമിച്ചു വാഹനം തകർത്തിരുന്നു. തിരഞെടുപ്പ് പ്രചരണ വേളയിൽ എൻ ഡി എ സ്ഥാനാർഥികൾക്ക് ലഭിച്ച വൻപിച്ച ജനപിന്തുണ കണ്ടു ഭയന്ന മാർക്സിസ്റ്റ്‌
-കോൺഗ്രസ്‌ പ്രവർത്തകർ അക്രമത്തിലേക്ക് തിരിഞ്ഞതെന്നു ശ്രീധരൻ പിള്ള പ്രസ്താവനയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button