കൊല്‍ക്കത്ത: മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ പ്രധാനമന്ത്രി. അയല്‍രാജ്യങ്ങളില്‍ നിന്ന് ആളുകളെ ഇറക്കി പ്രചരണം നടത്തുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെതിരേയും രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ‘ന്യൂനപക്ഷങ്ങളുടെ വോട്ട് നേടാന്‍ അയല്‍രാജ്യങ്ങളില്‍ നിന്നുള്ളവരെ തൃണമൂല്‍ തെരഞ്ഞെടുപ്പ് റാലികളില്‍ എത്തിക്കുന്നത് ശരിയല്ല ഇത്തരം സംഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടില്ല’. തൃണമൂലിന് വേണ്ടി റാലിയില്‍ പങ്കെടുത്ത ബംഗ്ലാദേശ് സിനിമാ താരത്തെ സൂചിപ്പിച്ച് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ മമതാ ബാനര്‍ജിയുടെ ഉറക്കം നഷ്ടമായെന്ന് പറഞ്ഞ പ്രധാനമന്ത്രി മമത ഓരോ ദിവസവും നുണ പ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണത്തെ ചോദ്യം ചെയ്ത മമതയെ പ്രധാനമന്ത്രി വിമര്‍ശിച്ചു.ഒപ്പം വ്യോമാക്രമണത്തിന്റെ തെളിവുകള്‍ ചോദിക്കുന്നതിന് മുമ്പ് ചിട്ടി തട്ടിപ്പിന് പിന്നിലുള്ളവര്‍ക്കെതിരെ തെളിവ് കണ്ടെത്താന്‍ പറഞ്ഞ അദ്ദേഹം എന്‍ ഡി എ അധികാരത്തിലെത്തിയാല്‍ പൗരത്വ ബില്‍ നടപ്പാക്കുമെന്നും വ്യക്തമാക്കി.
Post Your Comments