പാലക്കാട് : ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ അശ്ളീല പരാമർശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസ് .മലപ്പുറം എസ്പി ത്യശൂർ റേഞ്ച് ഐജിക്ക് റിപ്പോർട്ട് നൽകി.നടപടി കുറ്റം ചെയ്തിട്ടില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് നീതി നിഷേധം ഉണ്ടായതുകൊണ്ട് രമ്യ കോടതിയെ സമീപിച്ചിരുന്നു.പി കെ കുഞ്ഞാലിക്കുട്ടിയേയും രമ്യ ഹരിദാസിനെയും ചേര്‍ത്തായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവൻ ദ്വയാര്‍ത്ഥ പരാമര്‍ശം നടത്തിയത്. പൊന്നാനിയില്‍ ഈ മാസം ഒന്നാം തീയതി നടത്തിയ പ്രസംഗത്തിനെതിരെ പിറ്റേന്ന് തന്നെ രമ്യ ഹരിദാസ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
Post Your Comments