ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍കാരണം കാണിക്കല്‍ നോട്ടീസയച്ചു. ചൗക്കീദാര്‍ ചോര്‍ ഹെ എന്ന പരാമര്‍ശത്തിനെതിരെയാണ് കമ്മീഷന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ 24 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
അമേഠിയില്‍ പത്രിക നല്‍കാനെത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. ചൗക്കിദാര്‍ ചോര്‍ എന്ന് സുപ്രിംകോടതി കണ്ടെത്തിയെന്നാണ് അമേഠിയില്‍ രാഹുല്‍ പ്രസംഗിച്ചത്. ഇത് ചട്ട ലംഘനമാണെന്നായിരുന്നുബിജെപിയുടെ പരാതി.
പ്രസംഗത്തിന്റെ മുഴുവന്‍ വീഡിയോ ദൃശ്യങ്ങളും ഇലക്ട്രല്‍ ഓഫീസര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച് കൊടുത്തിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടര്‍ നടപടി സ്വീകരിക്കുക രാഹുല്‍ ഗാന്ധി നല്‍കുന്ന മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും.
Post Your Comments