Election SpecialElection 2019

കയറൂരി നേതാക്കള്‍ : ചൂരല്‍ വടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്‌സഭാ തെരെഞ്ഞെടുപ്പ് അടുക്കെ വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുനിഞ്ഞിറങ്ങുകയാണ്. കമ്മീഷന്റെ അധികാര പരിധിയെ കുറിച്ച് പലപ്പോഴും സംശയം ഉണ്ടായിട്ടുണ്ട്. പറയത്തക്ക അധികാരങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുകയിലെങ്കിലും ഫലപ്രദമായ ഇടപെടലിലൂടെ രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കാന്‍ ഒരു പരിധി വരെ കമ്മീഷന് സാധ്യമാകും. പക്ഷേ തെരഞ്ഞെടുപ്പ് കമ്മീഷനെ കയ്യിലെ കളിപ്പാവയാക്കുവാനും നിശബ്ദമാക്കുവാനമുാണ് പ്രമുഖ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്.

വിമര്‍ശനങ്ങളില്‍ ഉണര്‍ന്നെഴുന്നേറ്റ് പ്രവര്‍ത്തന സജ്ജമായ കമ്മീഷന്‍ ഇനി വെല്ലുവിളികളും മറികടക്കുമെന്ന ദൃഡപ്രതിജ്ഞയിലാണ്. നാലു പ്രമുഖ നേതാക്കളെ അടുത്തിടെ വിലക്കിയത് ഇതിന് ഉദാഹരണമാണ്. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി എസ് പി നേതാവ് മായാവതി , കേന്ദ്ര മന്ത്രി മേനക ഗാന്ധി ,സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ തുടങ്ങിയവരാണ് കമ്മീഷന്റെ ചൂരല്‍ കഷായത്തിന്റെ കയ്പറിഞ്ഞത്. യോഗി ആദിത്യ നാഥിനെ 72 മണിക്കൂറും, മേനക ഗാന്ധി, മായാവതി തുടങ്ങിയവരെ 48 മണിക്കൂറുമാണ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കിയത്. പ്രചാരണത്തിന്റെ വിലപ്പെട്ട രണ്ടാം ഘട്ടം ഇതോടെ നേതാക്കള്‍ക്ക് നഷ്ടമാകും.

വിവാദ പ്രസംഗത്തിന്റെ പേരില്‍ അമിത് ഷായ്ക്കും അസംഖാനും വിലക്കു നേരിട്ടിരുന്നെങ്കിലും മാപ്പപേക്ഷിച്ചു നടപടികളില്‍ നിന്നും രക്ഷ നേടിയിരുന്നു. കോണ്‍ഗ്രസിന് അലിയില്‍ വിശ്വാസമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ബജ്രംഗ്ബലിയില്‍ വിശ്വാസമുണ്ടെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. ബിജെപി സ്ഥാനാര്‍ത്ഥി ജയപ്രഥക്ക് എതിരെ കടന്നാക്രമണം നടത്തിയ എസ്പി നേതാവ് അസം ഖാന്‍ അവരുടെ അടിവസ്ത്രത്തിന്റെ നിറം കാക്കിയാണെന്നു പറഞ്ഞത് വിമര്ശനങ്ങള്‍ക്കു വഴി തെളിച്ചിരുന്നു. മുസ്ലിം സഹോദരങ്ങളെ ഉദ്ധരിച്ചു പറഞ്ഞ മായാവതിയുടെ പ്രസംഗവും വര്‍ഗീയ ചേരിതിരുവുകള്‍ക്കു ഇടയാക്കുന്നതായിരുന്നു. മേനക ഗാന്ധി തനിക്കു വോട്ടു തരാത്ത മുസ്ലീംങ്ങള്‍ക്ക് നേരെ ഭീഷണിയുടെ സ്വരമാണ് പുറത്തെടുത്തത്.

കാവല്‍ക്കാരന്‍ കൊള്ളക്കാരനാണെന്നു സുപ്രീം കോടതി സാക്ഷിപ്പെടുത്തിയതാണെന്ന രീതിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശവും ആക്ഷേപം ഉയര്‍ത്തിയിരുന്നു. പരമോന്നത നീതിപീഠത്തിന്റെ വാക്കുകള്‍ വളച്ചൊടിച്ചു പ്രധാനമന്ത്രിക്കെതിരെ പ്രയോഗിച്ചത് എന്താണെങ്കിലും നല്ലതിനായിരുന്നില്ല. ഇത്രയും പരസ്യമായി പെരുമാറ്റ ചട്ട ലംഘനം നടത്തിയ നേതാവിനെതിരെ എന്ത് നടപടിയാണ് കോടതി സ്വീകരിക്കുക എന്ന് കണ്ടറിയണം. സുതാര്യമായ രാഷ്ട്രീയത്തിന് ഇത്‌ന പ്രാപ്തിയും അധികാരങ്ങളുള്ള നടത്തിപ്പുകാര്‍ തന്നെ വരണം.

തെരഞ്ഞെടുപ്പ് രണ്ടാംഘട്ടവും പിന്നിടുമ്പോള്‍ നാമനിര്‍ദേശ പത്രികയില്‍ തങ്ങള്‍ക്കെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍.1590 സ്ഥാനാര്‍ഥികളില്‍ 251 (ഏകദേശം 16 %) പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകളും 167 പേര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളും ഉണ്ടായിട്ടുണ്ട് .ബി ജെ പിയുടെ 51 സ്ഥാനാര്‍ഥികളില്‍ 16 പേരും(31 %), കോണ്‍ഗ്രസിന്റെ 53 സ്ഥാനാര്‍ഥികളില്‍ 23 പേരും(43 %), ബി സ് പി യുടെ 80 സ്ഥാനാര്‍ഥികളില്‍ 16 പേരും(20 %), എ ഐ എ ഡി എം കെ യുടെ 22 സ്ഥാനാര്‍ഥികളില്‍ 3 പേരും(14 %),ഡി എം കെയുടെ 24 സ്ഥാനാര്‍ഥികളില്‍ 11 പേരും(46 %), ശിവസേനയുടെ 11 സ്ഥാനാര്‍ഥികളില്‍ 4 പേരും(36 %) ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണ്. ചിലരുടെ തരെഞ്ഞെടുപ്പ് ചിലവുകള്‍ നിയന്ത്രണങ്ങള്‍ക്കപ്പുറം കടന്നു. അവയ്ക്കു കടിഞ്ഞാണിടാന്‍ കമ്മീഷന് കാര്യമായി സാധിക്കുന്നുമില്ല.

പ്രമുഖ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കളും മറ്റും പുതിയ പരിഷ്‌കാരങ്ങളെയോ നിയന്ത്രണങ്ങളെയോ ഗൗനിക്കുന്നുമില്ല. കേരളത്തില്‍ അയ്യപ്പന്റെ പേരില്‍ വോട്ട് പിടിക്കരുതെന്ന നിര്‍ദേശം ഗൗനിക്കേണ്ടതില്ലെന്നാണഅ ബിജെപി തീരുമാനം. എന്തായാലും അധികാരവും അതിനുള്ള സൗകര്യവും മാത്രം പോരാ തെരഞ്ഞെടുപ്പ ്കമ്മീഷന്. മസില്‍ പവറും ആവശ്യപെടുന്നുണ്ട് ഇന്ത്യന്‍ രാഷ്ട്രീയ ഗോദ.

shortlink

Related Articles

Post Your Comments

Related Articles


Back to top button