Election News

പി.എസ്.ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസംഗം : നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ ടിക്കാ റാം മീണ

ന്യൂഡല്‍ഹി : പി.എസ്.ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസംഗം : നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ ടിക്കാ റാം മീണ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലീം മതവിഭാഗത്തിനെതിരേയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള വിവാദ പരാമര്‍ശം നടത്തിയത്. പരാമര്‍ശം ജനാധിപത്യനിയമത്തിന്റെ ലംഘനം ആണെന്നാണ് മീണയുടെ വിലയിരുത്തല്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് നടപടിയ്ക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്റെ മുസ്ലീം വിരുദ്ധ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയും ചെയ്തു.

‘പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ആക്രമണത്തിലൂടെ ഭീകരരെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യന്‍ സൈന്യം തിരിച്ചെത്തിയപ്പോഴും രാഹുല്‍ ഗാന്ധിയും യച്ചൂരിയും പിണറായി വിജയനും മരിച്ചവരുടെ ജാതിയും മതവും വെളിപ്പെടുത്തണമെന്നാണ് പി.എസ്.ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button