
ചെന്നൈ : ലോക്സഭയിലേക്ക് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ് . 13 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. തെക്കൻ സംസ്ഥാനങ്ങളായ കർണാടകത്തിലും തമിഴ്‌നാട്ടിലുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതിരാവിലെതന്നെ നടൻ രജനികാന്ത് തന്റെ വോട്ട് രേഖപ്പെടുത്തി.
അരമണിക്കൂർ ക്യൂവിൽനിന്നാണ് നടൻ വിജയ് അഡയാർ പോളിങ് ബൂത്തിൽ വോട്ട് ചെയ്തത്. അജിത്ത് ഭാര്യ ശാലിനി എന്നിവർ ചെന്നൈ തിരുവാൻമിയൂറിൽ വോട്ട് രേഖപ്പെടുത്തി.മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ ഹാസനും മകള്‍ ശ്രുതി ഹാസനും ചെന്നൈ ഹൈസ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. ബംഗ്ലൂരു സെന്‍ട്രലിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും നടനുമായ പ്രകാശ് രാജും വേട്ട് രേഖപ്പെടുത്തി.
സൂര്യയും ഭാര്യ ജ്യോതികയും സഹോദരന്‍ കാര്‍ത്തിയും അമ്മയ്‌ക്കൊപ്പം എത്തിയാണ് ചെന്നൈയിൽ വോട്ടുകള്‍ രേഖപ്പെടുത്തിയത്. സിനിമാ താരങ്ങളെ അടുത്ത് കണ്ടതോടെ പോളിങ് ബൂത്തിലെത്തിയ ആരാധകർ ആവേശത്തിലായി ഒടുവിൽ പോലീസ് എത്തിയാണ് ആളുകളെ നിയന്ത്രിച്ചത്.
https://www.youtube.com/watch?v=C8K8tTRHJZQ
Post Your Comments