കൊൽക്കത്ത: ബംഗാളിൽ തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. വോട്ടെടുപ്പിൽ വൻ ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ട്. റായ്ഗഞ്ച് മണ്ഡലത്തിൽ വോട്ട് ചെയ്യാനെത്തിയ ഹിന്ദു വോട്ടർമാരെ തൃണമൂൽ പ്രവർത്തകർ തടഞ്ഞതായും ആരോപണമുണ്ട്.പോളിംഗ് ബൂത്തിലേക്ക് പോയ തങ്ങളെ ചിലർ തടഞ്ഞതായും തങ്ങളുടെ പേരിൽ ചിലർ കള്ളവോട്ടുകൾ ചെയ്തതായും ചില ഹിന്ദു വോട്ടർമാർ പരാതിപ്പെട്ടു.
മുസ്ലിം സമുദായത്തിൽ പെട്ട ചില തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകർ ചില ഹിന്ദു വോട്ടർമാരുടെ തിരിച്ചറിയൽ രേഖകൾ നശിപ്പിച്ചതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ചില വോട്ടർമാർ തങ്ങളുടെ വോട്ടേഴ്സ് സ്ലിപ്പുകളും മഷി പുരളാത്ത വിരലുകളും ഉയർത്തിക്കാണിച്ചതായും ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. മുസ്ലിം ഭൂരിപക്ഷമുള്ള ഒരു ഗ്രാമത്തിൽ ഏകദേശം 600 ഹിന്ദുമത വിശ്വാസികൾ മാത്രമാണുള്ളത്.
ഇവർ രാവിലെ വോട്ട് ചെയ്യാനെത്തിയപ്പോൾ നിങ്ങളുടെ വോട്ടുകൾ നേരത്തെ തന്നെ ചെയ്തു കഴിഞ്ഞതായി പോളിംഗ് ഉദ്യോഗസ്ഥർ അറിയിച്ചതായും ആരോപണമുണ്ട്.രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടന്ന ബംഗാളിലെ മണ്ഡലങ്ങളിൽ വ്യാപകമായ അക്രമങ്ങൾ നടന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നായിരുന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ബംഗാളിലെ വോട്ടർമാർ രംഗത്തെത്തിയത്. പശ്ചിമബംഗാളില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെയും വ്യാപകഅക്രമങ്ങളാണ് തൃണമൂല്‍ നടത്തുന്നത്.
പശ്ചിമബംഗാളില്‍ ജനാധിപത്യം തകര്‍ക്കപ്പെടുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. തൃണമൂല്‍ രാഷ്ട്രീയം ആക്രമണത്തിലേക്ക് പൂര്‍ണ്ണമായും മാറുകയാണെന്നും ഇതിനെതിരെ തെരെഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം വയനാട്ടില്‍ പറഞ്ഞു. ബംഗാളില്‍ സിപിഐഎം പിബി അംഗവും സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് സലീമിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെയാണ് മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിന് നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. മണ്ഡലമായ റായ്ഗഞ്ചിലൂടെ സഞ്ചരിക്കുമ്പോഴാണ് വാഹനം തടഞ്ഞുനിര്‍ത്തി സംഘം വെടിയുതിര്‍ത്തത്. mamaസംഭവത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടി.
Post Your Comments