Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsElection NewsIndiaElection 2019

മമതയുടെ ‘ബാഗിനി: ബംഗാള്‍ ടൈഗ്രസ്’ സിനിമയുടെ ട്രെയിലര്‍ വേണ്ടേവേണ്ട ; നിരോധിക്കണമെന്ന് സിപിഎം ; ട്രെയിലര്‍ കാണാം

കൊല്‍ക്കത്ത: മമതുടെ ജീവിതത്തെ ആധാരമാക്കിയുള്ള ‘ബാഗിനി: ബംഗാള്‍ ടൈഗ്രസ്’ സിനിമയുടെ ട്രെയിലര്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ആളുകളെ സ്വാധീനിക്കുമെന്നതിനാല്‍ തിരഞ്ഞെടുപ്പ് സമയത്ത് ട്രെയിലര്‍ പാടില്ലെന്നാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്.

മതയുടെ സിനിമയ്‌ക്കെതിരെയും കമ്മീഷന്‍ നടപടിയെടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് സി.പി.ഐ.എം നേതാവ് പറഞ്ഞു. . മെയ് 3നാണ് സിനിമ റിലീസിനിരിക്കുന്നത്. ബംഗാളില്‍ അവസാന രണ്ട് ഘട്ട വോട്ടെടുപ്പ് നടക്കുന്നത് മെയ് 7നും 12നുമാണ്.

അതേസമയം ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ബംഗാളിലും ത്രിപുരയിലും കൃത്രിമം നടന്നതായി കാണിച്ചു കൊണ്ട് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയെ നേരില്‍ സമീപിച്ചിരുന്നു.

https://youtu.be/N94f8i0NwNE

shortlink

Related Articles

Post Your Comments

Related Articles


Back to top button