Election NewsIndiaNews

വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം : മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകം

ചെന്നൈ: വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം . പോളിങ് ബൂത്തിന് 100 മീറ്ററിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിക്കാനാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനമെടുത്തിരിക്കുന്നത്. വോട്ടിടാനെത്തുന്നവര്‍ സെല്‍ഫി എടുക്കാനോ ഫോണ്‍ ചെയ്യാനോ പാടില്ല. ഇത് മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണെന്ന് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞടുപ്പു ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന പോസീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉറപ്പുവരുത്തേണ്ടതാണ്.

വോട്ടെടുപ്പ് ദിവസം സാധാരണ ഗതിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അത്തരം പ്രശ്നങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഒന്നാംഘട്ട വോട്ടെടുപ്പില്‍ 4466 പെരുമാറ്റച്ചട്ടലംഘന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് കമ്മീഷന്‍ ഗൗരവത്തോടെയാണ് കാണുന്നത്. ആദായ നികുതി വകുപ്പും ഫ്ളൈയിങ് സ്‌ക്വാഡും ചേര്‍ന്ന് കണക്കില്‍ പെടാത്ത 132.91 കോടി രൂപ പിടിച്ചെടുത്തിരുന്നു. സി. വിജില്‍ ആപ്പിലൂടെ മാത്രം 2387 പരാതികള്‍ കമ്മീഷന് ലഭിച്ചു. ഇതില്‍ 1076 കേസുകള്‍ക്ക്് നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button