ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആലപ്പുഴ മണ്ഡലത്തിൽ ഇടത് മുന്നണിക്കും സ്ഥാനാർത്ഥിക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ്. രാജ്യത്തെ മികച്ച എംഎൽഎ ആയി ആരിഫിനെ തിരഞ്ഞെടുത്തത് കടലാസു സംഘടനയാണെന്നും എൽഡിഎഫ് കള്ളപ്പണം ഒഴുക്കുകയാണെന്നും ഡിസിസി പ്രസിഡന്റ് എം ലിജു ആരോപിച്ചു. അതോടൊപ്പം തന്നെ പ്രചാരണത്തിനിടെ വോട്ടുകിട്ടാൻ എ എം ആരിഫ് അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയെന്നും അറിയിച്ചു.
കളളപ്പണത്തിന്റെ ലക്ഷണമാണ് ഹോർഡിങ്സ് അടക്കം പ്രചാരണ സാമിഗ്രികളുടെ വ്യാപക ഉപയോഗം. ദേശീയ പാതയോരത്തു മാത്രം 30 കൂറ്റൻ പരസ്യ ബോർഡുകകളുണ്ട്. ഇവയ്ക്ക് ഒന്നിന് 3 ലക്ഷം വരെ ചെലവ് വരും. 70 ലക്ഷത്തിലധികം രൂപ ഈ ഇനത്തിൽ മാത്രം ചെലവായിട്ടുണ്ടെന്നും പ്രചാരണത്തിന്റെ ചെലവ് പരിശോധിക്കണമെന്നും കോൺഗ്രസ്സ് ആവശ്യപ്പെട്ടു. പ്രചാരണത്തിന്റെ തുടക്കം മുതൽ ഉന്നയിക്കുന്ന ആരോപണങ്ങളാണ് കോൺഗ്രസ് ഇപ്പോൾ വീണ്ടും ശക്തിപ്പെടുത്തുന്നത്.
Post Your Comments