Election NewsKeralaLatest NewsElection 2019

ശബരിമലയെന്ന് പറഞ്ഞില്ല; പ്രധാനമന്ത്രിയെ പ്രശംസിച്ച് ടിക്കാറാം മീണ

തിരുവനന്തപുരം: പ്രധാനമന്ത്രിയെ പ്രശംസിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി ശബരിമല എന്ന വാക്ക് എവിടെയും പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയ ടിക്കാറാം മീണ ഈ ശൈലി എല്ലാവരും മാതൃകയാകണമെന്നും പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമാറ്റചട്ട ലംഘനത്തിനെതിരെ നിരവധി പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്കും നേതാക്കള്‍ക്കും മുന്നറിയിപ്പായാണ് മീണ ഇക്കാര്യം പറഞ്ഞത്. പെരുമാറ്റചട്ടത്തിന് ചില ലക്ഷമണ രേഖയുണ്ടെന്നും അത് എല്ലാവരും പാലിക്കണമെന്നും പറഞ്ഞു. ആ ലക്ഷ്മണ രേഖ കടന്നാല്‍ നടപടിയുണ്ടാവുമെന്ന് ടിക്കാറാം മീണ മുന്നറിയിപ്പ് നല്‍കി.

കാസര്‍കോട് ,തൃശ്ശൂര്‍ ,കൊല്ലം കലക്ടര്‍മാര്‍ക്ക് ലഭിച്ച പെരുമാറ്റ ചട്ടലംഘന പരാതികളില്‍ അവര്‍ക്ക് യുക്തമായ നടപടി സ്വീകരിക്കാമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button