Election NewsKeralaLatest News

രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം; തരൂര്‍ പരാതി നല്‍കിയിട്ടില്ലെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: പ്രചാരണത്തിന്റെ പേരില്‍ തിരുവന്തപുരം യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പരാതി നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അത്തരം വാര്‍ത്തകള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്നും മുല്ലപ്പള്ളി വ്യക്തമാക്കുന്നു. തരൂരിന്റെ പ്രചാരണത്തില്‍ നേതാക്കള്‍ സഹകരിക്കുന്നില്ലെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രചാരണത്തില്‍ പൂര്‍ണതൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണത്തില്‍ എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ തിരുത്തി മുന്നോട്ടുപോകുമെന്ന് ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതിപക്ഷനേതാവ് അടക്കമുള്ളവര്‍ ദിവസവും കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും നേതാക്കള്‍ സഹകരിക്കുന്നില്ലെന്ന വാര്‍ത്ത തെറ്റാണെന്നും ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button