കോഴിക്കോട്: തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അനുപമ ഐഎസ്സിനെതിരേ ബിജെപി ബൗദ്ധിക സെല്‍ തലവന്‍ ടിജി മോഹന്‍ദാസിന്റെ വര്‍ഗ്ഗീയ പരാമര്‍ശം. അനുപമ ക്രിസ്ത്യാനിയാണെങ്കില്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ നിന്ന് ഈ നിമിഷം രാജിവെക്കണം.
തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ എപ്പോഴും ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ സര്‍ക്കാര്‍ പ്രതിനിധിയാണ്. അതിനാല്‍ തൃശ്ശൂര്‍ ജില്ലയില്‍ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി വെയ്ക്കാറുള്ളതെന്നുമായിരുന്നു മോഹന്‍ ദാസിന്റെ പരാമര്‍ശം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തൃശ്ശൂർ ജില്ലാ കളക്ടർ എപ്പോഴും ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ സർക്കാർ പ്രതിനിധിയാണ്. അതിനാൽ തൃശ്ശൂർ ജില്ലയിൽ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി വെയ്ക്കാറുള്ളത്. അനുപമ കൃസ്ത്യാനിയാണെങ്കിൽ ഉടനെ മാറ്റേണ്ടതാണ്
— TG Mohandas (@mohandastg) April 7, 2019
അനുപമ കൃസ്ത്യാനിയാണോ? ആണെങ്കിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ നിന്ന് രാജിവെയ്ക്കണം. ഇപ്പോൾ.. ഈ നിമിഷം…
— TG Mohandas (@mohandastg) April 7, 2019
അയ്യപ്പന്റെ പേരില്‍ വോട്ട് അഭ്യര്ത്ഥിച്ചുവെന്നു കാണിച്ച് ജില്ലയിലെ തെരഞ്ഞെടുപ്പ് അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചതിന് സുരേഷ് ഗോപിക്ക് റിട്ടേണിങ്ങ് ഓഫീസറായ അനുപമ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെ അനുപമയം വര്‍ഗ്ഗീയമായി അധിക്ഷേപിച്ച് നിവദഇ കമന്റുകളും പോസ്റ്റുകളുമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. അനുപമയുടെ പേരിനൊപ്പം ക്രിസ്ത്യന്‍ നാമം ചേര്‍ത്തുവെച്ചു കൊണ്ടായിരുന്നു പരാമര്‍ശങ്ങള്‍. ഇതിനു പിന്നാലെയാണ് ബിജെപി നേതാവ് ടിജി മോഹന്‍ദാസിന്റെ ട്വീറ്റ്.
Post Your Comments