ന്യൂഡല്‍ഹി : പാര്‍ട്ടിയുടെ ഉന്നതവൃത്തങ്ങളെ സാക്ഷിയാക്കി ബിജെപിയുടെ പ്രകടന പത്രിക സങ്കല്‍പ് പത്ര പ്രധാനമന്ത്രി നരേന്ദ്രമോദി ജന സമക്ഷം അവതരിപ്പിച്ചു. ദേശീയതയും സഹിഷ്ണുതയയേയും ഊന്നല്‍ നല്‍കുന്ന പത്രിക തികച്ചും രാജ്യത്തിന്‍റെ പരിപൂര്‍ണ്ണ വികസനം സാധ്യമാക്കുന്ന വിഷയങ്ങളാണ് പ്രകടന പത്രികയില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്.
വിശ്വാസവും ആചാരവും സംരക്ഷിക്കപ്പെടുന്നതിന് തീര്‍ച്ചയായും പാര്‍ട്ടി പ്രഥമ പരിഗണന നല്‍കുമെന്ന് സങ്കല്‍പ് പത്രയുടെ സാംസ്‌കാരിക പൈതൃകം എന്ന വിഭാത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. വിശ്വാസം സംരക്ഷിക്കപ്പെടുന്നതിന് ഭരണഘടന സംവിധാനം കൊണ്ടുവരുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അതേ സമയം വിശ്വാസസംരക്ഷണം സംരക്ഷിക്കപ്പെടുന്നതിന് നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് പ്രകടന പത്രികയില്‍ പറയുന്നില്ല. ശബരിമല യിലേതടക്കമുളള നിലവിലെ പ്രശ്നങ്ങള്‍ നില നില്‍ക്കെ ശബരിമലയിലെ വിശ്വാസം തീര്‍ച്ചയായും സംരക്ഷിക്കപ്പെടുമെന്ന് പാര്‍ട്ടി ഉറപ്പ് നല്‍കുന്നു.
ഇന്ത്യയുടെ 100 -ാം മത് സ്വാതന്ത്രദിനം ആഘോഷിപ്പിക്കപ്പെടുമ്പോള്‍ 2047 ഓടെ ഇന്ത്യയെ വികസന രാഷ്ട്രമായി മാറ്റുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം രാമക്ഷേത്ര നിര്‍മ്മാണം, മുത്തലാഖ് നിയമം, ഏക സിവില്‍ കോഡ്, ഭരണഘടനയുടെ 370, 53എ വകുപ്പുകളുടെ റദ്ദാക്കല്‍, പൗരത്വ ബില്‍ തുടങ്ങിയവയാണ് സങ്കല്‍പ് പത്രയില്‍ ഇടംപിടിച്ചിരിക്കുന്ന മറ്റ് വിഷയങ്ങള്‍. രാമക്ഷേത്രം വിഷയത്തില്‍ സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുകയാണെന്നും ഭരണഘടനാനുസൃതമായും സൗഹാര്‍ദ്ദപരമായും രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
ഏക സിവില്‍ കോഡ് നടപ്പിലാക്കുക, മുത്തലാഖ് നിരോധന നിയമം, പൗരത്വ നിയമം എന്നിവ കൊണ്ടുവരുന്നതിനെപ്പാം ജമ്മുകശ്മീരിന് ബാധകമാകുന്ന ഭരണഘടനയിലെ 370, 53എ വകുപ്പുകള്‍ റദ്ദാക്കും എന്നിവയാണ് പത്രികയില്‍ ഇടം പിടിച്ച മറ്റ് വിഷയങ്ങള്‍ . സൈന്യത്തിന് നല്‍കിവരുന്ന അധികാരം നിലനിര്‍ത്തുമെന്നും ഭീകരതയ്‌ക്കെതിരായ പോരാട്ടം തുടരുമെന്നും പത്രികയില്‍ പറയുന്നു.
2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും, 2022 ഓടെ എല്ലാവര്‍ക്കും വീണ്ട് ദേശീയ പാതകളുടെ ദൈര്‍ഘ്യം ഇരട്ടിയാക്കും, കാര്‍ഷിക പെന്‍ഷന്‍, പലിശ രഹിത ഹൃസ്വകാല കാര്‍ഷിക വായ്പ, ചെറുകിട കച്ചവടക്കാര്‍ക്കും വ്യാപാരികള്‍ക്കും പെന്‍ഷന്‍ തുടങ്ങിയ ജനകീയ പദ്ധതികളും സങ്കല്‍പ് പത്രയിലുണ്ട്.
ഗ്രാമീണ വികസനത്തിനായി അടുത്ത 5 വര്‍ഷങ്ങളിലായി 25 കോടി വെച്ച് പാര്‍ട്ടി വിനിയോഗിക്കുമെന്ന് പ്രകടന പത്രികയില്‍ വാക്ക് നല്‍കിയിരിക്കുന്നു.
ദേശിയപാത വികസനവും പത്രികയില്‍ വിഷയമായിട്ടുണ്ട്
Post Your Comments