Election NewsElection 2019

മുന്‍ മുഖ്യമന്ത്രി ബി.ജെ.പി വിട്ടു

ധര്‍മശാല• ഹിമാചല്‍ പ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയും കംഗ്രയില്‍ നിന്നുള്ള ബി.ജെ.പി എം.പിയുമായ ശാന്തകുമാര്‍ (85) ബി.ജെ.പി വിട്ടു. പാര്‍ട്ടി ലോക്സഭാ ടിക്കറ്റിന് പ്രായപരിധി വച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. അടല്‍ ബീഹാറി വാജ്പേയി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയുമായിട്ടുള്ള ശാന്തകുമാര്‍ ഹിമാചല്‍ പ്രദേശിലെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളില്‍ ഒരാളായിരുന്നു.

ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തീരുമാനം നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുന്നു, പക്ഷെ, ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അതിനോട് വിയോജിക്കുന്നുവെന്നും ശാന്തകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഹിമാചല്‍ പ്രദേശിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് ശാന്തകുമാര്‍. 1977 -80 കാലയളവിലും 1990-92 കാലയളവിലും ഇദ്ദേഹം മുഖ്യമന്ത്രിയായി. 1989 ല്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശാന്തകുമാര്‍ തുടര്‍ന്ന് 1998 ലും 1999 ലുംലോക്സഭയിയിലെത്തി. 2008 ല്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായി. പിന്നീട് 2014 ല്‍ വീണ്ടും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വാജ്പേയി ക്യാബിനറ്റില്‍ 1999 മുതല്‍ 2002 വരെ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രിയായിരുന്ന അദ്ദേഹം 2002 മുതല്‍ 2003 വരെ ഗ്രാമീണ വികസന മന്ത്രിയായും സേവനമനുഷ്ടിച്ചു. നിരവധി പുസ്തകങ്ങും രചിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button