കൊൽക്കത്ത: കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോ ഒരുക്കിയ ഗാനത്തിന് നിരോധനം. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്രമന്ത്രി തയ്യാറാക്കിയ ഗാനം തെരഞ്ഞെടുപ്പ് കമ്മീഷന് നിരോധിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് പരിപാടികളില്‍ ബാബുള്‍ സുപ്രിയോയിയുടെ ഗാനം ഉപയോഗിക്കുന്നത് നിർത്തിവെക്കാൻ അഡീഷണല്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ സഞ്ജയ് ബസു ഉത്തരവിട്ടു.ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും അഴിമതിക്കാരും മോഷ്ടാക്കളുമായി ചിത്രീകരിക്കുന്നതനായിരുന്നു ഈ ഗാനം.
ഗാനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം നടത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂല്‍ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ സുപ്രിയോക്കു കമ്മീഷന് നോട്ടീസ് അയക്കുകയായിരുന്നു.അമിത് ചക്രബര്‍ത്തിയാണ് ഗാനം രചിച്ചിരിക്കുന്നത്
Post Your Comments