ഗുവാഹത്തി: അസമിലെ ലോക്സഭ സ്ഥാനാര്‍ത്ഥിയാണ് സുകൂര്‍ അലി. മോഡാതി ഗ്രാമസ്വദേശിയും ഇരുപത്താറുകാരനായ അലി കുറേ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണം കണ്ടെത്തിയില്ലെങ്കില്‍ വ്യത്യസ്തമായൊരു മാര്‍ഗം സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് സുകൂര്‍.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യമായ പണം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ വൃക്ക വിറ്റ് പണം കണ്ടെത്തുമെന്നാണ് സുകൂര്‍ അലി പറയുന്നത്. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടാണ് സുകൂര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
വ്യക്തിതാല്പര്യങ്ങള് സംരക്ഷിക്കാന്‍ നേതാക്കള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് ചെറുപ്പം മുതല്‍ കാണുന്നയാളാണ് ഞാന്‍. ആവശ്യക്കാരെ സഹായിക്കാന്‍ ആരും തയ്യാറല്ല. ഈ രീതി അവസാനിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനായി എന്റെ വൃക്ക വില്‍ക്കാനും ഞാന്‍ മടിക്കില്ല എന്നാണ് സുകൂര്‍ പറയുന്നത്. ഈ മാസം ഏപ്രില്‍ 11,18, 23 തിയതികളിലാണ് അസമിലെ ലോക്സഭ തെരഞ്ഞെടുപ്പ്.
Post Your Comments