തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂർത്തിയശേഷം കണക്കുകളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ മാധ്യമങ്ങളെ കണ്ടു.സംസ്ഥാനത്ത് ആകെ 303 പത്രികകളാണ് ലഭിച്ചത് അതിൽ 242 പത്രികകൾ സ്വീകരിച്ചു. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ വയനാട്ടിലാണ് ഉള്ളത്. വയനാട് 22,ആറ്റിങ്ങൽ 21, പത്തനംതിട്ട 7, കോട്ടയം 7,ആലത്തൂർ 7 എന്നിങ്ങനെയാണ് കണക്കുകൾ. ഏറ്റവും കൂടുതൽ പത്രികകൾ വായനാട്ടിലാണ് ലഭിച്ചത്. 2 കോടി 61 ലക്ഷം 46853വോട്ടർമാർ കേരളത്തിലുണ്ട്.അതിൽ 173 ട്രാൻസ്‌ജെൻഡർ വോട്ടർമാർ. 73000 പ്രവാസി വോട്ടർമാർ. ഇതുവരെ സംസ്ഥാനത്ത് നിന്ന് 7 കോടി രൂപ തെരഞ്ഞെടുപ്പ് സ്വകാഡ് പിടികൂടി.
Post Your Comments