
മഥുര: ഉത്തര്‍പ്രദേശിലെ മഥുര മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ഹേമമാലിനിക്കെതിരെ എഫ്‌ഐആര്‍. തെരഞ്ഞെടുപ്പ് പൊരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് പോലീസ് കേസെടുത്തത്. എതിർ സ്ഥാനാർത്ഥികളാണ് സംഭവത്തിൽ പരാതി നൽകിയത്.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ കൈയ്യിൽ കൊയ്ത്തരിവാളുമായി പാടത്തിറങ്ങി നിൽക്കുന്ന ഹേമ മാലിനിയുടെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒപ്പം മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളടക്കം ഹേമാമാലിനിയെ ട്രോളുകയും ചെയ്തു.
പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ രാജ്യം അപകടത്തിലാകുമെന്ന് ഹേമമാലിനി നേരത്തെ പറഞ്ഞിരുന്നു. 2014-ൽ ഗ്രാമീണ മേഖലയായ മഥുരയിൽ രാഷ്ട്രീയ ലോക് ദൾ സ്ഥാനാർത്ഥി ജയന്ത് സിൻഹയ്ക്കെതിരേ മത്സരിച്ചാണ് ഹേമമാലിനി ജയിച്ചത്.
Post Your Comments