ലക്നൗ: രാഹുല്‍ ഗാന്ധി പറഞ്ഞാല്‍ അമേഠിയില്‍ മത്സരിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു പ്രിയങ്ക. കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി ബിജെപി ആണെന്നും രാജ്യത്തിന് വിനാശകരമായ ആശയമാണ് അവരുടേതെന്നും പ്രിയങ്ക പറഞ്ഞു.
എല്ലാവരേയും ഒപ്പം ചേര്‍ക്കുക എന്ന ആശയമല്ല ബിജെപിക്കുള്ളത്. അധികാരത്തിന്റെ ഉടമസ്ഥര്‍ രാജ്യത്തെ ജനങ്ങളാണെന്ന് മനസ്സിലാക്കാതെ മനസ്സിലാക്കാതെ ബിജെപി തങ്ങളിലേയ്ക്ക് അധികാരം കേന്ദ്രീകരിക്കുകയാണ്. ജനങ്ങളുടെ അധികാരത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഏതു പാര്‍ട്ടിക്കും ബി ജെ പിയാണ് തങ്ങളുടെ മുഖ്യ എതിരാളിയെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി.
അതേസമയം രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ഇടതുപക്ഷവുമായി അകല്ച്ചയുണ്ടാക്കില്ലെന്നും ഇടതുപക്ഷവുമായി സഹകരിക്കുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം തീരുമാനമെടുക്കുമെന്നും പ്രിയങ്ക അറിയിച്ചു.
Post Your Comments