തൃശൂർ : സംസ്ഥാനത്ത് പോരടിക്കുന്ന മുന്നണികളുടെ ‘ഭായിഭായി’ സ്വപ്‌നം യാഥാർത്ഥ്യമാക്കി അവണിശ്ശേരി പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് കൈക്കലാക്കി.
ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ പഞ്ചായത്ത് ഭരിച്ച ബി.ജെ.പിക്ക് മധ്യകേരളത്തിലെ ഏകപഞ്ചായത്ത് ഭരണവും കൈമോശം വന്നു.
14 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ ആറു പേർ ബി.ജെ.പി പക്ഷത്താണ്. അഞ്ചു സീറ്റുള്ള എൽ.ഡി.എഫിന്, മുന്നംഗ യു.ഡി.എഫ് വോട്ടുചെയ്തതോടെയാണ് പ്രതിസന്ധിയുണ്ടായത്. ഡിസംബറിൽ, യു.ഡി.എഫ് പിന്തുണയോടെ എൽ.ഡി.എഫ് വിജയിക്കുകയും പിന്നാലെ ഭരണസമിതി രാജിവെക്കുകയുമായിരുന്നു. സി.പി.എമ്മിലെ എ. ആർ രാജുവാണ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി ഭരണത്തിലിരുന്ന പഞ്ചായത്തിൽ തുടർച്ചയായി രണ്ടാം തവണയും ഇടതിന് വോട്ടുമായി വലതുമുന്നണി രംഗത്തുവരുന്നത്.
Post Your Comments