Latest NewsElection NewsKeralaElection 2019

തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ പരാജയത്തിൽ മുഖ്യമന്ത്രിക്ക് ചില നിര്‍ദേശങ്ങളുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ പരാജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു ചില നിര്‍ദേശങ്ങളുമായി കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ശബരിമല വിഷയത്തിലെ പിണറായിയുടെ നിലപാടുകളാണ് സി.പി.ഐ.എമ്മിന് തിരിച്ചടിയായതെന്നും വരും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ചില നിര്‍ദേശങ്ങൾ ഞാൻ മുന്നോട്ട് വെക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

ഞാന്‍ പിണറായി വിജയനോട് വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ 41 ദിവസം മാലയിട്ട് വ്രതമെടുത്തു 41ആം ദിവസം ശബരിമലയിൽ പോയി 18 പടികള്‍ ചവിട്ടണം. അയ്യപ്പനെ കണ്ട് സമസ്താപരാധങ്ങളും പൊറുക്കണം എന്ന് പറയണം. ഇല്ലെങ്കില്‍, നിങ്ങളുടെ പാര്‍ട്ടി ഒരു തെരഞ്ഞെടുപ്പിലും കേരളത്തില്‍ ജയിക്കാന്‍ പോകുന്നില്ല. വിശ്വാസികളുടെ നാടാണ് കേരളം നിരീശ്വരവാദികളുടെ നാടല്ലെന്നും അതിനാൽ നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാര്‍ക്കും സുപ്രീം കോടതിയുടെ വിധിയില്‍ ശബരിമലയെ അട്ടിമറിക്കാന്‍ വളരെ ഹീനമായ നാടകം കളിച്ച പിണറായി വിജയനും അയ്യപ്പന്‍ കൊടുത്ത പണിയാണ് ഈ പണിയെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

കാസര്‍കോട് മണ്ഡലത്തിലെ അട്ടിമറി വിജയത്തിനു പിന്നാലെയായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. 40,438 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എല്‍.ഡി.ഫ് സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രനെ പരാജയപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button