തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ഫല വന്നതിനു ശേഷമുള്ള സിപിഐ നിര്‍വാഹക സമിതി യോഗത്തില്‍ തിരുവനന്തപുരത്തെ ഇടത് സ്ഥാനാര്‍ത്ഥി സി ദിവാകരന് പങ്കെടുത്തില്ല. ആരോഗ്യ പ്രശ്നം മൂലമാണ് താന്‍ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് ദിവാകരന് അറിയിച്ചു.
അതേസമയം തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന യോഗം ഒരു മണിക്കൂറില്‍ അവസാനിച്ചു. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ കനത്ത തോല്‍വിയില്‍ കീഴ് ഘടകങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് തേടാന്‍ യോഗത്തില്‍ തീരുമാനമായി.
ദിവാകരൻ യോഗത്തിൽ പങ്കെടുക്കാത്തതിൽ അസ്വാഭാവികതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. യോഗത്തിൽ പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ അദ്ദേഹം അറിയിച്ചിരുന്നെന്ന് കാനം പറഞ്ഞു. വയനാട്ടിലെ സിപിഐ സ്ഥാനാർഥി പി.പി. സുനീറും യോഗത്തിൽ പങ്കെടുത്തില്ല.
Post Your Comments