അമരാവതി: ആന്ധ്രപ്രദേശിൽ ടിഡിപി കനത്ത തോൽവി ഏറ്റുവാങ്ങിയതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് എൻ.ചന്ദ്രബാബു നായിഡു. രാജിക്കത്ത് ഗവർണർ സ്വീകരിച്ചു. ആന്ധ്രപ്രദേശിൽ ഒരുമിച്ച് നടന്ന ലോക്സഭാ നിയമസഭ തെരഞ്ഞെടുപ്പുകളിൽ ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോണ്ഗ്രസ് ടിഡിപിയെ വീഴ്ത്തി വൻ മുന്നേറ്റമാണ് നടത്തിയത്.
N Chandrababu Naidu submits his resignation to the Governor as the Chief Minister of #AndhraPradesh after TDP's defeat in assembly elections. (file pic) pic.twitter.com/gLNS8Z9kv2
— ANI (@ANI) May 23, 2019
നിയമസഭാ വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ വൈഎസ്ആർ കോണ്ഗ്രസ് മുന്നിലായിരുന്നു. 175 നിയമസഭ 175 സീറ്റുകളിൽ 152 ഇടത്തും വൈഎസ്ആർ കോണ്ഗ്രസ് ജയം നേടിയപ്പോൾ . ഭരണകക്ഷിയായ ടിപിഡി 22 സീറ്റിലും മറ്റുള്ളവർ ഒരു സീറ്റിലുമാണ് ജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലാകട്ടെ ആകെയുള്ള 25 സീറ്റിലും വൈഎസ്ആർ കോണ്ഗ്രസ് സ്വന്തമാക്കി.
ആന്ധ്രാ മുഖ്യമന്ത്രിയായി ജഗൻ മോഹൻ റെഡ്ഡി മേയ് 30ന് അധികാരമേൽക്കുമെന്നാണ് സൂചന. മേയ് 25-ന് പാർട്ടി യോഗം ചേരുമെന്നാണ് വൈഎസ്ആർ കോണ്ഗ്രസ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
Post Your Comments