
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കുന്ന റോഡ് ഷോയ്ക്കുള്ള അനുമതിയും മമത സർക്കാർ റദ്ദാക്കി. സുരക്ഷ കാരണം ചൂണ്ടിക്കാട്ടി ദുംദും മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി നെപാല്‍ദേബ് ഭട്ടാചാര്യയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് കര്‍ദയില്‍ നടക്കേണ്ടിയിരുന്ന റോഡ് ഷോയുടെ അനുമതിയാണ് നിഷേധിച്ചത്. ഇതിനെതിരെ സിപിഎം രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
സിപിഎമ്മിന്‍റെ റാലിക്ക് അവസാന നിമിഷം അനുമതി നിഷേധിക്കുന്നതാണ് തൃണമൂലിന്‍റെ ജനാധിപത്യ ശൈലിയെന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചു. ത്രിപുരയില്‍ ബിജെപിക്ക് വിരുദ്ധമായി വോട്ട് ചെയ്യാന്‍ പോലും അനുവാദിക്കാതിരിക്കലാണ് ബിജെപി ശൈലി. ഇരു പാര്‍ട്ടികളും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണെന്നും സിപിഎമ്മിന് മാത്രമാണ് ജനാധിപത്യ ധ്വംസനത്തിന് മറുപടി നല്‍കാനാകുകയെന്നും യെച്ചൂരി വ്യക്തമാക്കി.
Post Your Comments